ആഹാരവുമായി ബന്ധപ്പെട്ട പഴഞ്ചൊല്‍ കഥ
മണമേറ്റ മീനിന് ഓശ കേട്ട പണം
നമ്പൂതിരിയുടെ ഇല്ലത്തിനു തൊട്ടടുത്ത താമസക്കാരനായിരുന്നു മാത്തന്‍മാപ്പിള. മാത്തച്ചനു മീന്‍ കൂട്ടിയാലേ ഊണു കുശാലാവൂ. പച്ചമീന്‍ കിട്ടിയില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉണക്കമീനെങ്കിലും വേണം. അങ്ങനെ ഒരു ദിവസം കിട്ടിയ കുറെ ഉണക്കമീന്‍ മാത്തച്ചന്‍ എണ്ണയിലിട്ടു വറുത്തു.
വറ മണം കാറ്റില്‍ പറന്നു നമ്പൂതിരിയുടെ മൂക്കിന്റെ പാലം തകര്‍ത്തു. അദ്ദേഹം കോപിച്ചു ചാടിയിറങ്ങി വന്ന് ``മേലില്‍ തനിക്ക് അനിഷ്‌ടകരമായ ആ പണി നടത്തിയാല്‍ മാനനഷ്‌ടത്തിനു കേസുകൊടു''ക്കുമെന്ന് നാട്ടാര്‍ കേള്‍ക്കേ തട്ടി മൂളിച്ചു. മാത്തനും വിട്ടില്ല. അയാളും ഉടനെ വച്ചു കാച്ചി. തന്റെ മീനിന്റെ മണം തന്റെ അനുവാദമില്ലാതെ പിടിച്ചതിനു നഷ്‌ടപരിഹാരം അപ്പോള്‍ തന്നെ കിട്ടണമെന്നായി അയാള്‍. നാട്ടുകാര്‍ മാത്തന്റെ പക്ഷം ചേര്‍ന്നു. നമ്പൂതിരി വിഷമിച്ചു. അല്‌പനേരം ആലോചിച്ചിട്ട് നമ്പൂതിരി ഇല്ലത്തേക്കു മടങ്ങി. ഒരു വലിയ സഞ്ചി നിറയെ നാണയങ്ങളുമായി മടങ്ങി വന്നു മാത്തന്റെ കാതിനടുത്ത് ഉയര്‍ത്തിപ്പിടിച്ച് അഞ്ചാറു തവണ കിലുക്കി. നാണയങ്ങളുടെ കിലുകിലെ ശബ്‌ദം എല്ലാവരും കേട്ടു. അപ്പോള്‍ നമ്പൂതിരി നാട്ടാര്‍ കേള്‍ക്കേ തട്ടി മൂളിച്ചു: ``മാത്തന്റെ മണമേറ്റ മീനിന് ഇന്നാ പിടിച്ചോ ഓശ കേട്ട പണം.''
മീനിന്റെ മണം നമ്പൂതിരിക്കു കിട്ടിയതിനു പകരം പണത്തിന്റെ കിലുക്കം മാത്തനും കേട്ടില്ലേ? എന്താ പകരത്തിനു പകരമായില്ലേ? നാട്ടുകാര്‍ക്കും തൃപ്‌തിയായി.മാത്തനും മതിയായി. നമ്പൂതിരി ഇല്ലത്തേക്കു ഞെളിഞ്ഞുനടന്നു.

No comments:
Post a Comment