ചക്കയും മാങ്ങയും പറങ്കിമാങ്ങയും
പ്രകൃതി ജീവജാലങ്ങള്‍ക്കു നല്‌കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ ഒന്നാണ് ഫലവര്‍ഗങ്ങള്‍. അതത് കാലാവസ്ഥയില്‍ ഏറ്റവും അനുയോജ്യമായ പോഷണവും ആരോഗ്യവും അവ പകര്‍ന്നു നല്‍കുന്നു. കുംഭം മുതല്‍ മിഥുനം വരെയുള്ള മാസങ്ങളില്‍ കേരളക്കരയില്‍ സമൃദ്ധമായി വിളയുന്ന പ്രധാന ഫലങ്ങളാണ് ചക്കയും മാങ്ങയും പറങ്കിമാങ്ങയും.
ചക്ക
ലോകത്തെ ഏറ്റവും വലിയ പഴമാണ് ചക്കപ്പഴം. ഒരു കാലത്ത് മലയാളിയുടെ വിശപ്പ് മാറ്റിയിരുന്ന ഒരു പ്രധാന ഫലമായിരുന്നു ഇത്.
ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്ന ഫലങ്ങളിലൊന്നാണ് ചക്ക. പതിനാലാംനൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മറിഹ്‌നൊള്ളി ചക്ക കണ്ട് `ഒരാടിന്റെ മുഴുപ്പുള്ള ഫലം!' എന്ന് അന്തംവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏതാണ്ട് 54 ഇനത്തോളം പ്ലാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്. പ്ലാവിന്റെ ശാസ്‌ത്രനാമം `ആര്‍ട്ടോകാര്‍പ്പസ് ഹെട്ടരോഫിലസ് (Artocarpus heterophyllus) എന്നാണ്. കുടുംബം മോറേസിയേ (moraceae). ഇംഗ്ലീഷില്‍ ജാക്ക് ട്രീ എന്നും പറയുന്നു.
മാമ്പഴം
പഴങ്ങളിലെ രാജാവാണ് മാമ്പഴം. ഇന്ത്യയിലെ അസം ആണ് മാവിന്റെ ജന്മദേശമെന്നറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവുമധികം മാമ്പഴം ഉല്‌പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ.
അല്‍ഫോന്‍സ, പൈരി, നീലം, ബങ്കനപ്പള്ളി, മല്‍ഗോവ, സുവര്‍ണരേഖ, ലംഗര, ദുസെഹറി, ഗുലിബ് ഖാസ്, കലെപ്പാടി, മുണ്ടപ്പ, ബാംഗളോറ തുടങ്ങി ഏതാണ്ട് അഞ്ഞൂറിലധികം മാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നു. മാവിന്റെ ശാസ്‌ത്രനാമം - മാന്‍ജിഫെറ ഇന്‍ഡിക്ക (Mangifera indica). കുടുംബം അനകാര്‍ഡിയേസിയേ (Anacardiaceae).
കശുമാങ്ങ
വേനല്‍ക്കാലത്ത് ദാഹശമനത്തിനായും രോഗപ്രതിരോധശേഷിനല്‍കാനും പ്രകൃതിയൊരുക്കിയ മറ്റൊരു അത്ഭുത ഫലമാണ് കശുമാങ്ങ. കശുമാങ്ങയ്‌ക്ക് അത്യുഷ്‌ണകാലത്തുണ്ടാകാവുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്തുവാനുള്ള ശക്തിയുണ്ട്. വിറ്റാമിന്‍ സി വേണ്ടുവോളമുള്ളതിനാല്‍ ഇത് ശരീരത്തിന് രോഗപ്രതിരോധശക്തി നല്‌കുകയും പകര്‍ച്ചവ്യാധികളെ ചെറുക്കുകയും ചെയ്യും. കശുമാവിന്റെ ജന്മദേശം ബ്രസീലാണ്. പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചതുകൊണ്ട് പറങ്കിമാങ്ങ എന്നും അറിയപ്പെടുന്നു. കശുമാവിന്റെ ശാസ്‌ത്രനാമം അനാകാര്‍ഡിയം ഓക്‌സിഡെന്‍ഡേല്‍ (Anacardium occidentale) എന്നാണ്.

No comments:
Post a Comment