Christmas Exam


Labour India Info World

Showing posts with label VI. Show all posts
Showing posts with label VI. Show all posts

Tuesday, 16 July 2013

Class VI Malayalam (അടിസ്ഥാനപാഠാവലി) Unit-II ഇല്ലംനിറ വല്ലംനിറ Chapters-1. വേരുകള്‍

വേരുകള്‍

Class VI Malayalam - (കേരള പാഠാവലി Unit-II.നന്മയുടെ പൂമരങ്ങള്‍) 3. നന്മയുടെ കടലാസ്‌

ഇടുക്കി ജില്ലയിലെ കാവുംപുറം യു.പി. സ്‌കൂളിലെ അധ്യാപികയായിരുന്ന അക്‌സാമോള്‍ എബ്രാഹം മാതൃഭൂമി ചോക്കുപൊടി പംക്‌തിയില്‍ വിവരിച്ച വിദ്യാലയാനുഭവം.

ധ്യാപന ജീവിതത്തിലെ അനുഭവക്കുറവും അപരിചിതത്വവും പരിശീലനകാലത്തിന്റെ ആദ്യസമയങ്ങളില്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. ബുധനാഴ്‌ചദിവസത്തെ അവസാന പീരിയഡില്‍ ആറാം ക്ലാസിലായിരുന്നു ക്ലാസ്സെടുക്കേണ്ടിയിരുന്നത്‌. കാവുംപുറം ഗവ. യു.പി.എസ്സിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള ക്ലാസ്സും അതായിരുന്നു.
അടിസ്‌ഥാനശാസ്‌്രതമാണ്‌ പഠിപ്പിക്കുന്നത്‌. ചാര്‍ട്ടുകളും പേപ്പറുകളും പുസ്‌തകവുമൊക്കെയായി ഞാന്‍ ക്ലാസ്സിലേക്ക്‌ കയറിച്ചെന്നു. എല്ലാവരും ഭവ്യതയോടെ എഴുന്നേറ്റുനിന്നു. ശാന്തമായ അന്തരീക്ഷം കണ്ടപ്പോള്‍ ഒരാശ്വാസം. പ്രാര്‍ത്ഥനയോടെ ആരംഭിക്കാം എന്നു കരുതി കൈകള്‍ കൂപ്പി, ഒപ്പം കുട്ടികളും.
ക്ലാസിന്റെ പിന്‍നിരയില്‍ നിന്നും ഒരു വലിയ ശബ്‌ദം. ഒരു ചെറിയ ആണ്‍കുട്ടി ബെഞ്ചിലൂടെ നടന്ന്‌ നിലത്തു ചാടിയിറങ്ങി, രണ്ടു കൈകളും വിരിച്ചുപിടിച്ച്‌ `സമയമാം രഥത്തില്‍ ഞാന്‍...' എന്നു തുടങ്ങുന്ന ഗാനം ഉറക്കെ പാടിക്കൊണ്ട്‌ മുന്നോട്ടുവരുന്നു. എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചുനിന്നു. ഉടനെ ആ കുട്ടി എന്റെ ചുറ്റും വട്ടം കറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും കുട്ടികളില്‍ ആരോ പറഞ്ഞു, ``ഫെബിന്‍ അങ്ങനെയാ ടീച്ചറേ...'' പേരു മനസ്സിലായ ഞാന്‍ എവിടെനിന്നോ ധൈര്യം സംഭരിച്ച്‌, ``ഫെബിന്‍, ബെഞ്ചില്‍ പോയിരിക്കൂ'' എന്ന്‌ സ്വരം കടുപ്പിച്ച്‌ പറഞ്ഞു.
ഉടനെ അവന്‍ ബെഞ്ചില്‍ പോയിരുന്നു. സമാധാനം എന്നു വിചാരിച്ച്‌ തിരിഞ്ഞപ്പോഴേക്കും അവന്‍ ക്ലാസ്സിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. ഞാന്‍ ദേഷ്യപ്പെട്ടു. പെട്ടെന്നവന്‍ വായനാമൂലയിലെ പുസ്‌തകങ്ങള്‍ നിരത്താന്‍ തുടങ്ങി. ഞാന്‍ വടിയെടുത്തു. യാതൊരു മാറ്റവുമില്ല. അപ്പോള്‍ മറ്റു കുട്ടികള്‍ പറഞ്ഞു, ``അവനു സുഖമില്ലാത്തതാ...'' അപ്പോഴാണ്‌ അങ്ങനെയൊരു കുട്ടി ഉള്ളതായി പ്രധാന അധ്യാപിക പറഞ്ഞത്‌ ഞാനോര്‍ത്തത്‌. എനിക്ക്‌ വിഷമം തോന്നി.
പെട്ടെന്ന്‌ ഞാന്‍ പറഞ്ഞു, ``ഇനി ടീച്ചറും ഫെബിനും ചേര്‍ന്ന്‌ പുസ്‌തകങ്ങള്‍ അടുക്കിവെക്കും. ഏറ്റവും കൂടുതല്‍ അടുക്കിവെക്കുന്നയാള്‍ ജയിക്കും. ജയിക്കുന്നവര്‍ക്ക്‌ ബെഞ്ചിലിരിക്കാം. തോല്‍ക്കുന്നയാള്‍ ക്ലാസ്‌ കഴിയുംവരെ നില്‌ക്കണം.'' ആദ്യം
സമ്മതിച്ചില്ല. മറ്റു കുട്ടികള്‍ പ്രോത്‌സാഹിപ്പിച്ചു. വേഗം അടുക്കിവെക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നെ തോല്‌പിച്ച സന്തോഷത്തോടെ അവന്‍ ബെഞ്ചില്‍ ചെന്നിരുന്നു. എല്ലാവരും കൈയടിച്ച്‌ അനുമോദിച്ചു. ഒരു ഹീറോയുടെ സന്തോഷം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. തോല്‍വി സമ്മതിച്ച ഞാന്‍ ക്ലാസ്‌ തീരുവോളം നിന്നു. 

Wednesday, 26 June 2013

Class VI Malayalam - (കേരള പാഠാവലി) Unit-II.നന്മയുടെ പൂമരങ്ങള്‍

പുലര്‍ച്ചെ നാലു മണിക്ക്‌ നാരായണന്‍ കൃഷ്‌ണന്റെ ദിവസം ആരംഭിക്കുന്നു. തെരുവില്‍ അലയുന്ന മാനസികനില തെറ്റിയവരും അശരണരുമായ ആളുകളെ കണ്ടെത്തി സ്വയം പാകംചെയ്‌ത ഭക്ഷണം സ്വന്തം കൈകൊണ്ട്‌ നല്‍കുന്നതില്‍ ശ്രദ്ധാലുവാണ്‌ തമിഴ്‌നാട്ടുകാരനായ ഇൗ ചെറുപ്പക്കാരന്‍. സമനില തെറ്റിയ ഒരാള്‍ വിശപ്പ്‌ സഹിക്കാനാവാതെ സ്വന്തം മലം ഭക്ഷിക്കുന്ന ദയനീയമായ കാഴ്‌ചയാണ്‌,സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലഭിച്ച ഹോട്ടല്‍ ജോലി
ഉപേക്ഷിച്ച്‌ നിസ്സഹായര്‍ക്കായി ജീവിതം മാറ്റിവയ്‌ക്കാന്‍ ഇദ്ദേഹെത്ത പ്രേരിപ്പിച്ചത്‌. അന്യജീവനു നേരെയുള്ള കലര്‍പ്പില്ലാത്ത സ്‌നേഹം നാമിവിടെ കാണുന്നു.
ഇങ്ങനെ സ്വന്തം ജീവിതം മറ്റുള്ളവരുടെ നന്മയ്‌ക്കും സുഖത്തിനും വേണ്ടി മാറ്റിവയ്‌ക്കുമ്പോഴാണ്‌ നാമോരോരുത്തരും നന്മയുടെ പൂമരങ്ങളാകുന്നത്‌

Monday, 13 May 2013

Class VI Unit-1 Chapter-3 ഉപവസന്തം

ചക്കയും മാങ്ങയും പറങ്കിമാങ്ങയും
പ്രകൃതി ജീവജാലങ്ങള്‍ക്കു നല്‌കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ ഒന്നാണ്‌ ഫലവര്‍ഗങ്ങള്‍. അതത്‌ കാലാവസ്ഥയില്‍ ഏറ്റവും അനുയോജ്യമായ പോഷണവും ആരോഗ്യവും അവ പകര്‍ന്നു നല്‍കുന്നു. കുംഭം മുതല്‍ മിഥുനം വരെയുള്ള മാസങ്ങളില്‍ കേരളക്കരയില്‍ സമൃദ്ധമായി വിളയുന്ന പ്രധാന ഫലങ്ങളാണ്‌ ചക്കയും മാങ്ങയും പറങ്കിമാങ്ങയും.
ചക്ക 


ലോകത്തെ ഏറ്റവും വലിയ പഴമാണ്‌ ചക്കപ്പഴം. ഒരു കാലത്ത്‌ മലയാളിയുടെ വിശപ്പ്‌ മാറ്റിയിരുന്ന ഒരു പ്രധാന ഫലമായിരുന്നു ഇത്‌.
ഇന്ന്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്ന ഫലങ്ങളിലൊന്നാണ്‌ ചക്ക. പതിനാലാംനൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മറിഹ്‌നൊള്ളി ചക്ക കണ്ട്‌ `ഒരാടിന്റെ മുഴുപ്പുള്ള ഫലം!' എന്ന്‌ അന്തംവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഏതാണ്ട്‌ 54 ഇനത്തോളം പ്ലാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്‌. പ്ലാവിന്റെ ശാസ്‌ത്രനാമം `ആര്‍ട്ടോകാര്‍പ്പസ്‌ ഹെട്ടരോഫിലസ്‌ (Artocarpus heterophyllus) എന്നാണ്‌. കുടുംബം മോറേസിയേ (moraceae). ഇംഗ്ലീഷില്‍ ജാക്ക്‌ ട്രീ എന്നും പറയുന്നു.
മാമ്പഴം 


പഴങ്ങളിലെ രാജാവാണ്‌ മാമ്പഴം. ഇന്ത്യയിലെ അസം ആണ്‌ മാവിന്റെ ജന്മദേശമെന്നറിയപ്പെടുന്നത്‌. ലോകത്തില്‍ ഏറ്റവുമധികം മാമ്പഴം ഉല്‌പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ.
അല്‍ഫോന്‍സ, പൈരി, നീലം, ബങ്കനപ്പള്ളി, മല്‍ഗോവ, സുവര്‍ണരേഖ, ലംഗര, ദുസെഹറി, ഗുലിബ്‌ ഖാസ്‌, കലെപ്പാടി, മുണ്ടപ്പ, ബാംഗളോറ തുടങ്ങി ഏതാണ്ട്‌ അഞ്ഞൂറിലധികം മാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നു. മാവിന്റെ ശാസ്‌ത്രനാമം - മാന്‍ജിഫെറ ഇന്‍ഡിക്ക (Mangifera indica). കുടുംബം അനകാര്‍ഡിയേസിയേ (Anacardiaceae).
കശുമാങ്ങ 


വേനല്‍ക്കാലത്ത്‌ ദാഹശമനത്തിനായും രോഗപ്രതിരോധശേഷിനല്‍കാനും പ്രകൃതിയൊരുക്കിയ മറ്റൊരു അത്ഭുത ഫലമാണ്‌ കശുമാങ്ങ. കശുമാങ്ങയ്‌ക്ക്‌ അത്യുഷ്‌ണകാലത്തുണ്ടാകാവുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്തുവാനുള്ള ശക്തിയുണ്ട്‌. വിറ്റാമിന്‍ സി വേണ്ടുവോളമുള്ളതിനാല്‍ ഇത്‌ ശരീരത്തിന്‌ രോഗപ്രതിരോധശക്തി നല്‌കുകയും പകര്‍ച്ചവ്യാധികളെ ചെറുക്കുകയും ചെയ്യും. കശുമാവിന്റെ ജന്മദേശം ബ്രസീലാണ്‌. പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചതുകൊണ്ട്‌ പറങ്കിമാങ്ങ എന്നും അറിയപ്പെടുന്നു. കശുമാവിന്റെ ശാസ്‌ത്രനാമം അനാകാര്‍ഡിയം ഓക്‌സിഡെന്‍ഡേല്‍ (Anacardium occidentale) എന്നാണ്‌. 

Class VI Unit-1 Chapter-2 ഹരിതം

പച്ചപ്പ്‌ ജീവന്റെ തുടിപ്പ്‌, പ്രത്യാശയുടെ പുലരിയും!
ഒരാള്‍ ചിരിച്ചാല്‍ മറ്റുള്ളവരെല്ലാം ചിരിക്കും. ഒരാള്‍ കരഞ്ഞാല്‍ മറ്റുള്ളവരും കരയും. ഒരാള്‍ക്ക്‌ വേദനിച്ചാല്‍ എല്ലാ വര്‍ക്കും വേദനിക്കും. അങ്ങനെയും ഒരു ലോകമോ! അതെ. അവിടെ എല്ലാവരു ടെയും ഹൃദയങ്ങള്‍ പരസ്‌പരം ബന്ധി ച്ചിരിക്കുന്നു! അദൃശ്യമായ, പക്ഷേ ശക്ത മായ ബന്ധം. അതിനാല്‍ ആ ലോകത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും കൂടി ഒറ്റ ഹൃദയമാണ്‌! പ്രശസ്‌തമായ ഒരു സയന്‍സ്‌ ഫിക്‌ഷനിലെ സങ്കല്‌പമാണിത്‌. വാസ്‌ത വത്തില്‍ നമ്മുടെ ലോകവും ഇങ്ങനെ പരസ്‌പരം ബന്ധപ്പെട്ടതല്ലേ? അഥവാ അങ്ങനെയാകേണ്ടതല്ലേ?
സച്ചിദാനന്ദന്റെ `ഹരിതം' വായിച്ച്‌ ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ ആ സയന്‍സ്‌ഫിക്‌ഷന്‍ സങ്കല്‌പ മായിരുന്നു. ഒരു ഞരമ്പില്‍ പച്ചപ്പുണ്ട്‌ എന്നു പറയുന്ന ഇലയും ഒരു ഇല കൊഴിയാതുണ്ട്‌ എന്ന്‌ മന്ത്രിക്കുന്ന ചില്ലയും ഒരു മരം വെട്ടാതെയുണ്ട്‌ എന്ന്‌ രഹസ്യം പറയുന്ന കാടും എല്ലാം നശിച്ചാലും എല്ലാം പൂര്‍ണ്ണമായി നശിക്കില്ല എന്ന പ്രത്യാശയും മനോഹരമായ സങ്കല്‌പങ്ങളാണ്‌. എല്ലാം എത്ര മനോഹരമായി പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇലയും ചില്ലയും മരവും കാടും മലയും സൂര്യനും എല്ലാം പ്രകൃതിയെന്ന വലിയ വലയുടെ കണ്ണികള്‍ മാത്രം. സ്വാര്‍ത്ഥ ലാഭത്തിനായി എല്ലാം നശിപ്പിക്കുന്ന രാക്ഷസ ന്മാര്‍ എത്രയോ കാലമായി ഈ ലോകത്തെ ഇല്ലാതാക്കാന്‍ നോക്കുന്നു. എന്നാല്‍ ഭൂമിയിലെ പീഡിതരായ എല്ലാ ജീവജാലങ്ങളും വേദന കടിച്ചമര്‍ത്തി പ്രത്യാശയോടെ ഇന്നും ലോക ത്തെപ്പറ്റി ചിന്തിക്കുന്നു. ഒരു സൂര്യന്‍ കെടാതെ ഉണ്ട്‌. ഉണ്ട്‌. ഒരു കാട്‌...കാടില്ലെങ്കിലൊരു മരമെങ്കിലും. മരമില്ലെങ്കിലൊരുചില്ല. ചില്ലയില്ലെ ങ്കിലൊരു പച്ചില. അതുമില്ലെങ്കില്‍ അതിലൊരു പച്ചയായ ഞരമ്പെങ്കിലും കാണും. കാണും. പ്രത്യാശയുടെ പുലരിയില്‍ വേദ നിക്കുന്നവരുടെ പാട്ട്‌ ഉയരട്ടെ. പു ഴകള്‍ ആ പാട്ട്‌ ഏറ്റുപാടട്ടെ. പു തിയ മരവും കാ ടും പച്ചപ്പും ഭൂമി യിലുണ്ടാകട്ടെ. അത്തരമൊരു പുതുസൂര്യ നേയും പുത്തന്‍കാടിനേയും കുളിരി നേയും പുതുലോകത്തേയും സ്വപ്‌നം കണ്ട്‌ നമുക്ക്‌ ഒന്നായി നന്നായി പ്രവര്‍ത്തി ച്ചാല്‍ ഇവിടെ ഒരു സ്വര്‍ഗ്ഗം പടുത്തുയര്‍ ത്താന്‍ കഴിയുകയില്ലേ? പച്ചപ്പ്‌ പ്രത്യാശ
യാണ്‌. ജീവന്റെ പ്രതീകമാണ്‌. നമുക്ക്‌ അതിനെ പുല്‍കാം. പച്ചപ്പിന്റെ തുടിപ്പുള്ള മനസ്സുള്ളവരായി മാറാം. ഹരിതമെന്ന കവിത അതിനുള്ള പ്രചോദനമാകട്ടെ.

പ്രൊഫ.എസ്‌. ശിവദാസ്‌ 

പരിസ്ഥിതിക്കവിതകള്‍

ഒരു തൈ നടുമ്പോള്‍
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
നടുനിവര്‍ക്കാനൊരു
കുളുര്‍നിഴല്‍ നടുന്നൂ
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നൂ
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
മണ്ണിലും വിണ്ണിന്‍െറ
മാറിലെച്ചാന്തു തൊ-
ട്ടഞ്‌ജനമിടുന്നൂ
ഒരു വസന്തത്തിന്നു
വളര്‍പന്തല്‍ കെട്ടുവാ-
നൊരുകാല്‍ നടുന്നൂ
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നൂ
പല തൈ നടുന്നൂ,
പല തണല്‍ നടുന്നൂ.
- ഒ.എന്‍.വി. കുറുപ്പ്‌

കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്‌
കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്‌
ധാത്രിതന്‍ മടിയില്‍ കിടക്കരുത്‌
മാറില്‍ തിമിര്‍ക്കരുത്‌
കുന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്‌
പൂവിന്‍െറ കണ്ണില്‍ നീ നോക്കരുത്‌
പൂതനാതന്ത്രം പുരണ്ടതാണെങ്ങും
കുഞ്ഞേ, ചിരിക്കരുത്‌
ചാടിക്കളിക്കരുത്‌
ചാടുരുളുന്നു നിന്‍ നേരെ
അസുരന്‍ മരിച്ചില്ല, പുകതുപ്പുമായിരം
ശകടങ്ങളായവന്‍ വീണ്ടും
കുഞ്ഞേ കുളിക്കരുത്‌
കാറ്റേറ്റു നില്‍ക്കരുത്‌
കാളിന്ദിയില്‍ കാളകൂടം
-കടമ്മനിട്ട

കാടെവിടെ മക്കളേ
കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടുപുല്‌ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകള്‍- പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
പച്ചപ്പനന്തത്ത
പാടിക്കളിക്കുന്ന
പ്ലാവുകള്‍- മാവുകളു-
മെവിടെന്റെ മക്കളേ?
കുട്ടിക്കരിംകുയില്‍
കൂവിത്തിമര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച-
യെവിടെന്റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?
-അയ്യപ്പപ്പണിക്കര്‍

ClassVI Unit-1 വര്‍ണസുരഭിയാംഭൂമി

ഭൂമി പവിത്രമാണ്‌
1854-ല്‍ റെഡ്‌ ഇന്ത്യന്‍ തലവനായ സിയാറ്റിന്‍ മൂപ്പന്‍, അമേരിക്കന്‍ പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സിനയച്ച കത്ത്‌ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാനരേഖയാണ്‌. അതില്‍ നിന്ന്‌ ഒരു ഭാഗം കൂട്ടുകാര്‍ വായിക്കൂ.


`നമ്മള്‍ ഈ ഭൂമിയുടെ ഭാഗമാണ്‌. ഭൂമി നമ്മുടെയും. ഇതിന്റെ ഓരോ ഭാഗവും പവിത്രമാണ്‌. സുഗന്ധമുള്ള പൂക്കള്‍ നമ്മുടെ സഹോദരികളാണ്‌. മാനും കുതി രയും പരുന്തും നമ്മുടെ സഹോദരങ്ങളു മാണ്‌. പുഴകളിലും തോടുകളിലും കൂടി ഒഴുകുന്ന തെളിഞ്ഞ വെള്ളം വെറും വെള്ളമല്ല, നമ്മുടെ പിതാക്കന്മാരുടെ രക്തമാണ്‌. വെള്ളം ഒഴുകുന്ന ശബ്ദം നമ്മുടെ പൂര്‍വികരുടെ ശബ്ദ മാണ്‌. വായു വിലപിടിച്ചതാണ്‌. കാരണം എല്ലാ ജീവജാലങ്ങളും ശ്വസിക്കുന്നത്‌ ഒരേ ശ്വാസ മാണ്‌. മൃഗങ്ങളും മരങ്ങളും മനുഷ്യരും എല്ലാം ശ്വസിക്കുന്നത്‌ ഒരേ വായുവാണ്‌. നിങ്ങളുടെ പാദങ്ങളുടെ അടിയിലുള്ള മണ്ണ്‌ നിങ്ങളുടെ പിതാമഹന്മാരുടെ അവശിഷ്ടമാണെന്ന്‌ കുട്ടിക ളെ പഠിപ്പിക്കണം. അങ്ങനെ അവര്‍ ഈ മണ്ണി നെ ബഹുമാനിക്കട്ടെ. ഭൂമി നമ്മുടെ അമ്മയാ ണ്‌. ഈ ഭൂമിക്ക്‌ സംഭവിക്കുന്നതെല്ലാം അവളുടെ മക്കള്‍ക്കും സംഭവിക്കും. മനുഷ്യന്‍ ഈ ഭൂമിയില്‍ തുപ്പിയാല്‍ അവന്‍ സ്വന്തം ശരീരത്തില്‍ തുപ്പുന്നതിനു തുല്യമാണ്‌. ഈ ഭൂമിയിലുള്ളതെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു.