ഇടുക്കി ജില്ലയിലെ കാവുംപുറം യു.പി. സ്‌കൂളിലെ
അധ്യാപികയായിരുന്ന അക്‌സാമോള്‍ എബ്രാഹം മാതൃഭൂമി ചോക്കുപൊടി പംക്‌തിയില്‍ വിവരിച്ച
വിദ്യാലയാനുഭവം.
അധ്യാപന ജീവിതത്തിലെ അനുഭവക്കുറവും അപരിചിതത്വവും പരിശീലനകാലത്തിന്റെ ആദ്യസമയങ്ങളില്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. ബുധനാഴ്‌ചദിവസത്തെ അവസാന പീരിയഡില്‍ ആറാം ക്ലാസിലായിരുന്നു ക്ലാസ്സെടുക്കേണ്ടിയിരുന്നത്. കാവുംപുറം ഗവ. യു.പി.എസ്സിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള ക്ലാസ്സും അതായിരുന്നു.
അടിസ്‌ഥാനശാസ്‌്രതമാണ് പഠിപ്പിക്കുന്നത്. ചാര്‍ട്ടുകളും പേപ്പറുകളും പുസ്‌തകവുമൊക്കെയായി ഞാന്‍ ക്ലാസ്സിലേക്ക് കയറിച്ചെന്നു. എല്ലാവരും ഭവ്യതയോടെ എഴുന്നേറ്റുനിന്നു. ശാന്തമായ അന്തരീക്ഷം കണ്ടപ്പോള്‍ ഒരാശ്വാസം. പ്രാര്‍ത്ഥനയോടെ ആരംഭിക്കാം എന്നു കരുതി കൈകള്‍ കൂപ്പി, ഒപ്പം കുട്ടികളും.
ക്ലാസിന്റെ പിന്‍നിരയില്‍ നിന്നും ഒരു വലിയ ശബ്‌ദം. ഒരു ചെറിയ ആണ്‍കുട്ടി ബെഞ്ചിലൂടെ നടന്ന് നിലത്തു ചാടിയിറങ്ങി, രണ്ടു കൈകളും വിരിച്ചുപിടിച്ച് `സമയമാം രഥത്തില്‍ ഞാന്‍...' എന്നു തുടങ്ങുന്ന ഗാനം ഉറക്കെ പാടിക്കൊണ്ട് മുന്നോട്ടുവരുന്നു. എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചുനിന്നു. ഉടനെ ആ കുട്ടി എന്റെ ചുറ്റും വട്ടം കറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും കുട്ടികളില്‍ ആരോ പറഞ്ഞു, ``ഫെബിന്‍ അങ്ങനെയാ ടീച്ചറേ...'' പേരു മനസ്സിലായ ഞാന്‍ എവിടെനിന്നോ ധൈര്യം സംഭരിച്ച്, ``ഫെബിന്‍, ബെഞ്ചില്‍ പോയിരിക്കൂ'' എന്ന് സ്വരം കടുപ്പിച്ച് പറഞ്ഞു.
ഉടനെ അവന്‍ ബെഞ്ചില്‍ പോയിരുന്നു. സമാധാനം എന്നു വിചാരിച്ച് തിരിഞ്ഞപ്പോഴേക്കും അവന്‍ ക്ലാസ്സിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. ഞാന്‍ ദേഷ്യപ്പെട്ടു. പെട്ടെന്നവന്‍ വായനാമൂലയിലെ പുസ്‌തകങ്ങള്‍ നിരത്താന്‍ തുടങ്ങി. ഞാന്‍ വടിയെടുത്തു. യാതൊരു മാറ്റവുമില്ല. അപ്പോള്‍ മറ്റു കുട്ടികള്‍ പറഞ്ഞു, ``അവനു സുഖമില്ലാത്തതാ...'' അപ്പോഴാണ് അങ്ങനെയൊരു കുട്ടി ഉള്ളതായി പ്രധാന അധ്യാപിക പറഞ്ഞത് ഞാനോര്‍ത്തത്. എനിക്ക് വിഷമം തോന്നി.
പെട്ടെന്ന് ഞാന്‍ പറഞ്ഞു, ``ഇനി ടീച്ചറും ഫെബിനും ചേര്‍ന്ന് പുസ്‌തകങ്ങള്‍ അടുക്കിവെക്കും. ഏറ്റവും കൂടുതല്‍ അടുക്കിവെക്കുന്നയാള്‍ ജയിക്കും. ജയിക്കുന്നവര്‍ക്ക് ബെഞ്ചിലിരിക്കാം. തോല്‍ക്കുന്നയാള്‍ ക്ലാസ് കഴിയുംവരെ നില്‌ക്കണം.'' ആദ്യം
സമ്മതിച്ചില്ല. മറ്റു കുട്ടികള്‍ പ്രോത്‌സാഹിപ്പിച്ചു. വേഗം അടുക്കിവെക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നെ തോല്‌പിച്ച സന്തോഷത്തോടെ അവന്‍ ബെഞ്ചില്‍ ചെന്നിരുന്നു. എല്ലാവരും കൈയടിച്ച് അനുമോദിച്ചു. ഒരു ഹീറോയുടെ സന്തോഷം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു. തോല്‍വി സമ്മതിച്ച ഞാന്‍ ക്ലാസ് തീരുവോളം നിന്നു.

No comments:
Post a Comment