Christmas Exam


Labour India Info World

Friday, 5 July 2013

Class VIII Malayalam (കേരളപാഠാവലി Unit-2വേല എന്ന കല) Chapter-3.മടിയന്മാര്‍ മുടിയന്മാര്‍

കേരളീയത നമ്പ്യാര്‍ക്കവിതകളില്‍
പുരാണകഥകള്‍ പുനരാഖ്യാനം ചെയ്‌ത്‌ പഠിച്ചും പഠിപ്പിച്ചും പോന്ന ഒരു സാഹിത്യസമൂഹത്തിലാണ്‌ നമ്പ്യാര്‍ ജനിച്ചത്‌. സാമ്പത്തികത്തകര്‍ച്ചയും സാംസ്‌കാരികത്തകര്‍ച്ചയും ഒരുമിച്ചനുഭവിക്കുന്ന ഒരു ജനവിഭാഗം അന്ന്‌ കേരളത്തിലുണ്ടായിരുന്നു. കൂത്തും കൂടിയാട്ടവും കഥകളിയും ഉപരിവര്‍ഗകലകളെന്ന നിലയില്‍ തഴച്ചുവളര്‍ന്നു. അധഃസ്ഥിതര്‍ക്കു പൊതുവായ സംഘടിതകലാരൂപങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ഇപ്രകാരം അധഃസ്ഥിതരായ ഒരു വിഭാഗം ജനതയ്‌ക്ക്‌ ആസ്വദിക്കുന്നതിനായി തയാറാക്കിയ കവിതകളാണ്‌ തുള്ളല്‍ക്കവിതകള്‍ എന്നു പറയാം. ഭൂരിപക്ഷം വരുന്ന ഈ വിഭാഗം തുള്ളലെന്ന പൊതുജനകലാരൂപത്തെ ആവേശഭരിതരായി സ്വീകരിക്കുകയും ചെയ്‌തു. സംസ്‌കൃതം പഠിക്കാത്ത, കലാസ്വാദനശിക്ഷണം ലഭിക്കാത്ത, ശൂദ്രന്മാര്‍ തന്നെയായിരുന്നിരിക്കാം നമ്പ്യാരുടെ പ്രധാനശ്രോതാക്കളും കാണികളും. ഗ്രാമത്തിന്റെ മാത്രമല്ല നഗരത്തിന്റെയും കവിയായിരുന്നു നമ്പ്യാര്‍. രാജധാനികളിലും ഗ്രാമങ്ങളിലും അദ്ദേഹം ജീവിച്ചു. സഞ്ചാരപരിചയംകൊണ്ടും സമ്പര്‍ക്കംകൊണ്ടും കേരളീയരുടെ മുഴുവന്‍ വക്താവാകാന്‍ അങ്ങനെ നമ്പ്യാര്‍ക്കു സാധിച്ചു. അദ്ദേഹം പുനരാഖ്യാനം ചെയ്‌ത പുരാണകഥകളില്‍ കേരളീയ സാമൂഹികജീവിതം നിറഞ്ഞുനില്‍ക്കുന്നതിനുള്ള കാരണവും ഇതാണ്‌. 

തുള്ളല്‍ മൂന്നുവിധം
1. ശീതങ്കന്‍തുള്ളല്‍: പുലയരുടെ ജാതിപ്പേരാണ്‌ ശീതങ്കന്‍. അവരുടെയിടയിലെ വിവിധ നൃത്തസമ്പ്രദായങ്ങളില്‍ കുരുത്തോലയാണ്‌ പ്രധാന അലങ്കാരം. ശീതങ്കന്‍തുള്ളലിനും കുരുത്തോല വേഷം അണിയുന്നു. പറയന്‍തുള്ളലിനെക്കാള്‍ വേഗത്തിലാണ്‌ ഇത്‌ ചൊല്ലുന്നത്‌.
2. പറയന്‍തുള്ളല്‍: പറയന്‍തുള്ളലില്‍ വക്‌താവ്‌ പറയനാണെന്ന്‌ നമ്പ്യാര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. വേഷഭൂഷാദികളിലും ഈ തുള്ളലിന്‌ പറയരുടെ പ്രാചീനകലാരൂപങ്ങളുമായി ബന്‌ധമുണ്ട്‌. പതിഞ്ഞ മട്ടിലാണിത്‌ പാടുന്നത്‌.
3. ഓട്ടന്‍തുള്ളല്‍: പറയന്‍, ശീതങ്കന്‍ എന്നിവയെ അപേക്ഷിച്ച്‌ അല്‍പ്പം ഓടിച്ച്‌ (വേഗത്തില്‍) ചൊല്ലേണ്ടതുകൊണ്ടായിരിക്കാം ഇതിന്‌ ഓട്ടന്‍ എന്ന പേരുണ്ടായത്‌. കണിയാന്‍സമുദായക്കാരുടെ കോലംതുള്ളലില്‍ ഓട്ടന്‍തുള്ളലിന്റെ പൂര്‍വരൂപം കാണാം. മുഖത്തു പച്ചതേയ്‌ക്കുന്ന സമ്പ്രദായം കോലംതുള്ളലില്‍നിന്ന്‌ നമ്പ്യാര്‍ സ്വീകരിച്ചതാവാം. ഇങ്ങനെ തുള്ളലുകള്‍ ഓരോന്നുംതന്നെ ഓരോ പ്രാചീനകലാരൂപങ്ങളോടു ബന്‌ധപ്പെട്ടിരിക്കുന്നു. 

No comments:

Post a Comment