ദൃശ്യമാധ്യമരംഗത്തെ സാങ്കേതികമികവ്
വാര്‍ത്താശേഖരണ, വിതരണരംഗങ്ങളിലാണ് വളരെയേറെ പുരോഗതി ദൃശ്യമാധ്യമങ്ങളില്‍ വന്നിട്ടുള്ളത്. വളരെ ചെറിയ, സൂക്ഷ്‌മമായ ഇലക്‌ട്രോണിക് ക്യാമറകള്‍ സാധാരണ ക്യാമറകള്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ഇടങ്ങളില്‍ ചെന്ന് വാര്‍ത്തകള്‍ ശേഖരിക്കുന്നതും അവ വിവാദപരമായ നിലവാരത്തിലേക്ക് എത്തുന്നതും ഇന്ന് സാധാരണമാണ്. അവയുടെ ന്യായാ ന്യായങ്ങളിലേക്കും നൈതികതകളിലേക്കും കടക്കാതെ സാങ്കേതികവിദ്യയുടെ മുന്നേറ്റം എത്രമാത്രമാണെന്നത് ശ്രദ്ധേയമായ വസ്‌തുതയാണ്. ലോകത്തിന്റെ ഏത് ഓണംകേറാമൂലയില്‍ നിന്നും ഇത്തരം ക്യാമറകളും ഉപഗ്രഹ ടെലിഫോണുകളും ഉപയോഗിച്ച് തല്‍സമയം വാര്‍ത്താ ദൃശ്യ ങ്ങളെത്തിക്കാന്‍ കഴിയുന്നുണ്ട്. മൊബൈല്‍ ടെലിഫോണിലൂടെയും ദൃശ്യങ്ങള്‍ കാണാന്‍ പറ്റുന്നതരത്തിലുള്ള സെല്‍ഫോണ്‍ ടെലിവിഷനും നിലവില്‍ വന്നു കഴിഞ്ഞു. സെല്‍ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേകതരം പരിപാടികള്‍, സമയദൈര്‍ഘ്യം കുറഞ്ഞ വൈവിധ്യമുള്ളവ നിര്‍മിക്കാനും അവയില്‍ പരസ്യങ്ങള്‍ ചേര്‍ക്കുന്നതിനുമുള്ള മത്‌സരം തുടങ്ങിക്കഴിഞ്ഞു. ടെലിഫോണ്‍ ലൈനുകളില്‍ കൂടി ടെലിവിഷനും ഇന്റര്‍നെറ്റും ടെലിഫോണും റേഡിയോയും വീടുകളിലെത്തുന്ന കണ്‍വേര്‍ഷന്‍ ടെക്‌നോളജിയും നടപ്പിലായിക്കഴിഞ്ഞു. ഈ പരസ്‌പരബന്ധപ്പെടല്‍ ശേഷിയുള്ള സംവിധാനത്തിലൂടെ ബാങ്കിംഗ്, ഷോപ്പിംഗ് തുടങ്ങിയ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയും.(ടെലിവിഷനും സമൂഹവും-കെ. കുഞ്ഞിക്കൃഷ്‌ണന്‍)

വാർഷിക വരിക്കാരനാവാൻ എന്തുചെയ്യണം
ReplyDelete