പച്ചപ്പ് ജീവന്റെ തുടിപ്പ്, പ്രത്യാശയുടെ പുലരിയും!
ഒരാള്‍ ചിരിച്ചാല്‍ മറ്റുള്ളവരെല്ലാം ചിരിക്കും. ഒരാള്‍ കരഞ്ഞാല്‍ മറ്റുള്ളവരും കരയും. ഒരാള്‍ക്ക് വേദനിച്ചാല്‍ എല്ലാ വര്‍ക്കും വേദനിക്കും. അങ്ങനെയും ഒരു ലോകമോ! അതെ. അവിടെ എല്ലാവരു ടെയും ഹൃദയങ്ങള്‍ പരസ്‌പരം ബന്ധി ച്ചിരിക്കുന്നു! അദൃശ്യമായ, പക്ഷേ ശക്ത മായ ബന്ധം. അതിനാല്‍ ആ ലോകത്തെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും കൂടി ഒറ്റ ഹൃദയമാണ്! പ്രശസ്‌തമായ ഒരു സയന്‍സ് ഫിക്‌ഷനിലെ സങ്കല്‌പമാണിത്. വാസ്‌ത വത്തില്‍ നമ്മുടെ ലോകവും ഇങ്ങനെ പരസ്‌പരം ബന്ധപ്പെട്ടതല്ലേ? അഥവാ അങ്ങനെയാകേണ്ടതല്ലേ?
സച്ചിദാനന്ദന്റെ `ഹരിതം' വായിച്ച് ആസ്വദിച്ചുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസ്സില്‍ ആ സയന്‍സ്‌ഫിക്‌ഷന്‍ സങ്കല്‌പ മായിരുന്നു. ഒരു ഞരമ്പില്‍ പച്ചപ്പുണ്ട് എന്നു പറയുന്ന ഇലയും ഒരു ഇല കൊഴിയാതുണ്ട് എന്ന് മന്ത്രിക്കുന്ന ചില്ലയും ഒരു മരം വെട്ടാതെയുണ്ട് എന്ന് രഹസ്യം പറയുന്ന കാടും എല്ലാം നശിച്ചാലും എല്ലാം പൂര്‍ണ്ണമായി നശിക്കില്ല എന്ന പ്രത്യാശയും മനോഹരമായ സങ്കല്‌പങ്ങളാണ്. എല്ലാം എത്ര മനോഹരമായി പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇലയും ചില്ലയും മരവും കാടും മലയും സൂര്യനും എല്ലാം പ്രകൃതിയെന്ന വലിയ വലയുടെ കണ്ണികള്‍ മാത്രം. സ്വാര്‍ത്ഥ ലാഭത്തിനായി എല്ലാം നശിപ്പിക്കുന്ന രാക്ഷസ ന്മാര്‍ എത്രയോ കാലമായി ഈ ലോകത്തെ ഇല്ലാതാക്കാന്‍ നോക്കുന്നു. എന്നാല്‍ ഭൂമിയിലെ പീഡിതരായ എല്ലാ ജീവജാലങ്ങളും വേദന കടിച്ചമര്‍ത്തി പ്രത്യാശയോടെ ഇന്നും ലോക ത്തെപ്പറ്റി ചിന്തിക്കുന്നു. ഒരു സൂര്യന്‍ കെടാതെ ഉണ്ട്. ഉണ്ട്. ഒരു കാട്...കാടില്ലെങ്കിലൊരു മരമെങ്കിലും. മരമില്ലെങ്കിലൊരുചില്ല. ചില്ലയില്ലെ ങ്കിലൊരു പച്ചില. അതുമില്ലെങ്കില്‍ അതിലൊരു പച്ചയായ ഞരമ്പെങ്കിലും കാണും. കാണും. പ്രത്യാശയുടെ പുലരിയില്‍ വേദ നിക്കുന്നവരുടെ പാട്ട് ഉയരട്ടെ. പു ഴകള്‍ ആ പാട്ട് ഏറ്റുപാടട്ടെ. പു തിയ മരവും കാ ടും പച്ചപ്പും ഭൂമി യിലുണ്ടാകട്ടെ. അത്തരമൊരു പുതുസൂര്യ നേയും പുത്തന്‍കാടിനേയും കുളിരി നേയും പുതുലോകത്തേയും സ്വപ്‌നം കണ്ട് നമുക്ക് ഒന്നായി നന്നായി പ്രവര്‍ത്തി ച്ചാല്‍ ഇവിടെ ഒരു സ്വര്‍ഗ്ഗം പടുത്തുയര്‍ ത്താന്‍ കഴിയുകയില്ലേ? പച്ചപ്പ് പ്രത്യാശ
യാണ്. ജീവന്റെ പ്രതീകമാണ്. നമുക്ക് അതിനെ പുല്‍കാം. പച്ചപ്പിന്റെ തുടിപ്പുള്ള മനസ്സുള്ളവരായി മാറാം. ഹരിതമെന്ന കവിത അതിനുള്ള പ്രചോദനമാകട്ടെ.
ഒരു തൈ നടുമ്പോള്‍
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
നടുനിവര്‍ക്കാനൊരു
കുളുര്‍നിഴല്‍ നടുന്നൂ
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നൂ
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
മണ്ണിലും വിണ്ണിന്‍െറ
മാറിലെച്ചാന്തു തൊ-
ട്ടഞ്‌ജനമിടുന്നൂ
ഒരു വസന്തത്തിന്നു
വളര്‍പന്തല്‍ കെട്ടുവാ-
നൊരുകാല്‍ നടുന്നൂ
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നൂ
പല തൈ നടുന്നൂ,
പല തണല്‍ നടുന്നൂ.
- ഒ.എന്‍.വി. കുറുപ്പ്
കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമിര്‍ക്കരുത്
കുന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്
പൂവിന്‍െറ കണ്ണില്‍ നീ നോക്കരുത്
പൂതനാതന്ത്രം പുരണ്ടതാണെങ്ങും
കുഞ്ഞേ, ചിരിക്കരുത്
ചാടിക്കളിക്കരുത്
ചാടുരുളുന്നു നിന്‍ നേരെ
അസുരന്‍ മരിച്ചില്ല, പുകതുപ്പുമായിരം
ശകടങ്ങളായവന്‍ വീണ്ടും
കുഞ്ഞേ കുളിക്കരുത്
കാറ്റേറ്റു നില്‍ക്കരുത്
കാളിന്ദിയില്‍ കാളകൂടം-കടമ്മനിട്ട
കാടെവിടെ മക്കളേ
കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടുപുല്‌ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകള്‍- പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
പച്ചപ്പനന്തത്ത
പാടിക്കളിക്കുന്ന
പ്ലാവുകള്‍- മാവുകളു-
മെവിടെന്റെ മക്കളേ?
കുട്ടിക്കരിംകുയില്‍
കൂവിത്തിമര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച-
യെവിടെന്റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?-അയ്യപ്പപ്പണിക്കര്‍

പ്രൊഫ.എസ്. ശിവദാസ്
പരിസ്ഥിതിക്കവിതകള്‍
ഒരു തൈ നടുമ്പോള്‍
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
നടുനിവര്‍ക്കാനൊരു
കുളുര്‍നിഴല്‍ നടുന്നൂ
പകലുറക്കത്തിനൊരു
മലര്‍വിരി നടുന്നൂ
ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നൂ
മണ്ണിലും വിണ്ണിന്‍െറ
മാറിലെച്ചാന്തു തൊ-
ട്ടഞ്‌ജനമിടുന്നൂ
ഒരു വസന്തത്തിന്നു
വളര്‍പന്തല്‍ കെട്ടുവാ-
നൊരുകാല്‍ നടുന്നൂ
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നൂ
പല തൈ നടുന്നൂ,
പല തണല്‍ നടുന്നൂ.
- ഒ.എന്‍.വി. കുറുപ്പ്
കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്
കുഞ്ഞേ, മുലപ്പാല്‍ കുടിക്കരുത്
ധാത്രിതന്‍ മടിയില്‍ കിടക്കരുത്
മാറില്‍ തിമിര്‍ക്കരുത്
കുന്നിന്‍ മുലപ്പാല്‍ കൊതിക്കരുത്
പൂവിന്‍െറ കണ്ണില്‍ നീ നോക്കരുത്
പൂതനാതന്ത്രം പുരണ്ടതാണെങ്ങും
കുഞ്ഞേ, ചിരിക്കരുത്
ചാടിക്കളിക്കരുത്
ചാടുരുളുന്നു നിന്‍ നേരെ
അസുരന്‍ മരിച്ചില്ല, പുകതുപ്പുമായിരം
ശകടങ്ങളായവന്‍ വീണ്ടും
കുഞ്ഞേ കുളിക്കരുത്
കാറ്റേറ്റു നില്‍ക്കരുത്
കാളിന്ദിയില്‍ കാളകൂടം-കടമ്മനിട്ട
കാടെവിടെ മക്കളേ
കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടുപുല്‌ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകള്‍- പുലര്‍ന്ന പൂ-
ങ്കാവെവിടെ മക്കളേ?
പച്ചപ്പനന്തത്ത
പാടിക്കളിക്കുന്ന
പ്ലാവുകള്‍- മാവുകളു-
മെവിടെന്റെ മക്കളേ?
കുട്ടിക്കരിംകുയില്‍
കൂവിത്തിമര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ച-
യെവിടെന്റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി
ദാഹനീര്‍ തേടാത്ത
കായലും തോടുകളു-
മെവിടെന്റെ മക്കളേ?-അയ്യപ്പപ്പണിക്കര്‍
No comments:
Post a Comment