ദാരിദ്ര്യത്തിന്റെ ഭീകരമുഖം
ആഹാരം പാഴാക്കുമ്പോഴും
ഭക്ഷണത്തിനു രുചിപോരെന്നു പറഞ്ഞ് പഴിക്കുമ്പോഴും ആഫ്രിക്കന്‍ മരുഭൂമിയില്‍
പട്ടിണികൊണ്ട് തളര്‍ന്നുവീണ ഈ പെണ്‍കുഞ്ഞിനെ ഓര്‍ക്കുക.
ആഫ്രിക്കന്‍രാജ്യമായ
സുഡാനില്‍ 1993ല്‍ കടുത്തക്ഷാമം പടര്‍ന്നുപിടിച്ചു. ഐക്യരാഷ്‌ട്രസഭയുടെ
വിമാനത്തില്‍നിന്ന് താഴേക്കിടുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ജനങ്ങള്‍
തിരക്കുകൂട്ടുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കെവിന്‍
കാര്‍ട്ടറുടെ ദൃഷ്‌ടിയില്‍ മറ്റൊരു ദൃശ്യം പതിഞ്ഞു. ഭക്ഷണപ്പൊതിക്കുവേണ്ടി
ഇഴഞ്ഞുനീങ്ങുന്ന ഒരു സുഡാനി പെണ്‍കുഞ്ഞ്. കുഞ്ഞിനെ റാഞ്ചാനായി ഒരു കഴുകന്‍ അവളുടെ
സമീപത്തുണ്ട്. ഈ ദൃശ്യം കെവിന്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നെ കഴുകനെ
ആട്ടിയോടിച്ചു. പിറ്റേദിവസത്തെ പത്രത്തില്‍ ഇൗ ചിത്രം പ്രത്യക്ഷപ്പെട്ടു.
അദ്ദേഹത്തിന് വിലപ്പെട്ട സമ്മാനവും ഇൗ ചിത്രം നേടിക്കൊടുത്തു. എന്നാല്‍
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം കെവിനെ വേട്ടയാടി. ഇതില്‍
മനംനൊന്ത് അദ്ദേഹം തന്റെ ജീവിതം അവസാനിപ്പിച്ചു.
No comments:
Post a Comment