കല്ലെറിയുന്നവര്‍
Pages
Labour India Info World
Monday, 1 July 2013
Class IX Malayalam(കേരള പാഠാവലി Unit-3സൃഷ്‌ടിശക്തികള്‍ ഞങ്ങള്‍) Chapter-2.മോഡേണ്‍ ടൈംസ് - ആധുനികകാലത്തിന്റെ ഉല്‍ക്കണ്‌ഠകള്‍
ചാര്‍ലി ചാപ്ലിന്‍
1889 ഏപ്രില്‍ 16-ന് ലണ്ടനില്‍
ജനിച്ചു. 1901-ല്‍ അച്ഛന്‍ മരിച്ചതോടെ അമ്മയെയും സഹോദരന്‍ സിഡ്‌നിയെയും നോക്കേണ്ട
ബാധ്യത പത്തുവയസ്സുകാരനായ ചാര്‍ലിക്കായി. സ്‌കൂള്‍പഠനം അതോടെ നിര്‍ത്തി
തെരുവിലേക്കിറങ്ങി. വിനോദശാലകളില്‍ പാട്ടു പാടിയും കോമാളിവേഷങ്ങള്‍ കെട്ടിയും
നിത്യവൃത്തിക്കു പണം കണ്ടെത്തി. സഹോദരന്‍ സിഡ്‌നി ചാപ്ലിനും
ചാര്‍ലിക്കൊപ്പമുണ്ടായിരുന്നു.
1913 നവംബറില്‍ ചാര്‍ലി ചാപ്ലിന്‍ ആദ്യമായി മൂവിക്യാമറയ്‌ക്കു മുന്നിലെത്തി. മാര്‍ക്ക് സെന്നറ്റ് & കീസ്‌റ്റോണ്‍ ഫിലിം കമ്പനിക്കു വേണ്ടിയായിരുന്നു അത്. `മേക്കിങ് എ ലിവിങ്' (1914) എന്ന ആദ്യചിത്രംതന്നെ ചാപ്ലിനെ ജനപ്രിയനാക്കി. 35 സിനിമകളിലാണ് 1914-ല്‍ ചാപ്ലിന്‍ കീസ്‌റ്റോണിനുവേണ്ടി അഭിനയിച്ചത്. അവയില്‍ പകുതിയും അദ്ദേഹം തന്നെ എഴുതി സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചവയായിരുന്നു. `കിഡ് ഓട്ടോ റേസസ് അറ്റ് വെനീസ്' എന്ന ചിത്രത്തിലാണ് ചാപ്ലിന്‍ ആദ്യമായി തെണ്ടിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. 1918-ല്‍ ചാപ്ലിന്‍ സ്വന്തം സ്‌റ്റുഡിയോ ആരംഭിച്ചു. അടുത്തവര്‍ഷം `യുണൈറ്റഡ് ആര്‍ട്ടിസ്‌റ്റ്‌സ്' എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം തുടങ്ങി.
1927-ല്‍ സംസാരിക്കുന്ന ചലച്ചിത്രങ്ങള്‍ രംഗത്തെത്തിയെങ്കിലും ചാപ്ലിന്‍ നിശ്ശബ്‌ദസിനിമയില്‍ ഉറച്ചുനിന്നു. ഒടുവില്‍ ശബ്‌ദചിത്രത്തിലേക്കു
തിരിഞ്ഞു. നിശ്ശബ്‌ദകാലഘട്ടത്തിലെ ചാപ്ലിന്‍ ചിത്രങ്ങളില്‍ഏറ്റവും മികച്ചവ `എ
ഡോഗ്‌സ് ലൈഫ്' (1918), `ദ കിഡ്' (1921), `ദ ഗോള്‍ഡ് റഷ്' (1925), `സിറ്റി
ലൈറ്റ്‌സ്' (1931), `ദ മോഡേണ്‍ ടൈംസ്' (1936) എന്നിവയാണ്. `ദ ഗ്രേറ്റ്
ഡിക്‌റ്റേറ്റര്‍' (1940), മോണ്‍സ്യോര്‍ വെര്‍ദോ' (1947), ലൈംലൈറ്റ് (1952), `എ
കിങ് ഇന്‍ ന്യൂയോര്‍ക്ക്' (1957), `എ കൗണ്ടസ് ഫ്രം ഹോങ്കോങ്' (1967)
എന്നിവയാണ് ചാപ്ലിന്റെ
ശബ്‌ദചിത്രങ്ങള്‍. അദ്ദേഹം തന്നെയാണ് എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്‌തതും. 1964-ല്‍ ചാപ്ലിന്‍ ആത്‌മകഥയായ `മൈ ഓട്ടോബയോഗ്രഫി' പ്രസിദ്ധീകരിച്ചു. 1972-ല്‍ ചാപ്ലിന് സ്‌പെഷ്യല്‍ ഓസ്‌കര്‍ സമ്മാനിക്കപ്പെട്ടു. 1975-ല്‍ ബ്രിട്ടനില്‍നിന്നു സര്‍ സ്ഥാനവും ലഭിച്ചു. 1977 ഡിസംബര്‍ 25-ന് അന്തരിച്ചു.
ദീര്‍ഘദര്‍ശിയായ കൊമേഡിയന്‍
ചാര്‍ലിചാപ്ലിന്‍ എത്ര ദീര്‍ഘവീക്ഷണമുള്ള വ്യക്‌തിയായിരുന്നു എന്ന് മനസ്സിലാക്കണമെങ്കില്‍ മോഡേണ്‍ ടൈംസ് എന്ന നിശബ്‌ദ സിനിമ കാണണം. ചിത്രം തുടങ്ങുന്നത് സ്‌ക്രീന്‍ നിറഞ്ഞുനില്‍ക്കുന്ന വലിയ ഒരു ടൈംപീസില്‍ സൂപ്പര്‍ ഇംപോസ് ചെയ്യപ്പെട്ട ടൈട്ടിലുകള്‍ കാണിച്ചുകൊണ്ടാണ്. ആധുനിക ഘട്ടത്തില്‍ `സമയം' ഒരു കൊലയാളിയുടെ റോളാണ് നല്‍കുന്നതെന്ന സന്ദേശം നല്‍കുന്ന ചിത്രം തുടങ്ങുന്നത് ഒരു ഫാക്‌ടറി ഉടമ ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടിവിയിലൂടെ ഫാക്‌ടറിക്കകത്ത് ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയുടെയും ജോലിയെ നിരീക്ഷിക്കുന്നതിലൂടെയാണ്. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മണലാരണ്യങ്ങളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നവരെ അറബി തന്റെ എ.സി. റൂമിലിരുന്ന് ക്ലോസ്‌ഡ് ടിവിയിലൂടെ നിരീക്ഷിക്കുന്ന കാര്യമോര്‍ക്കുക. ടിവി പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലത്താണ് ചാപ്ലിന്‍ ഇൗ സിനിമ എടുത്തത് എന്ന് ഓര്‍ക്കുക. 1930-കളില്‍ തന്നെ ചാപ്ലിന്‍ ഈ ലോകത്ത് അധിനിവേശശക്തികള്‍ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയേയും അതോടൊപ്പം ശാസ്‌ത്രം വികസിക്കുന്നതോടെ നേട്ടങ്ങളോടൊപ്പം അവ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതയെയും കുറിച്ച് ബോധവാനായിരുന്നെന്നു വേണം കരുതാന്‍.

1913 നവംബറില്‍ ചാര്‍ലി ചാപ്ലിന്‍ ആദ്യമായി മൂവിക്യാമറയ്‌ക്കു മുന്നിലെത്തി. മാര്‍ക്ക് സെന്നറ്റ് & കീസ്‌റ്റോണ്‍ ഫിലിം കമ്പനിക്കു വേണ്ടിയായിരുന്നു അത്. `മേക്കിങ് എ ലിവിങ്' (1914) എന്ന ആദ്യചിത്രംതന്നെ ചാപ്ലിനെ ജനപ്രിയനാക്കി. 35 സിനിമകളിലാണ് 1914-ല്‍ ചാപ്ലിന്‍ കീസ്‌റ്റോണിനുവേണ്ടി അഭിനയിച്ചത്. അവയില്‍ പകുതിയും അദ്ദേഹം തന്നെ എഴുതി സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചവയായിരുന്നു. `കിഡ് ഓട്ടോ റേസസ് അറ്റ് വെനീസ്' എന്ന ചിത്രത്തിലാണ് ചാപ്ലിന്‍ ആദ്യമായി തെണ്ടിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. 1918-ല്‍ ചാപ്ലിന്‍ സ്വന്തം സ്‌റ്റുഡിയോ ആരംഭിച്ചു. അടുത്തവര്‍ഷം `യുണൈറ്റഡ് ആര്‍ട്ടിസ്‌റ്റ്‌സ്' എന്ന ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം തുടങ്ങി.
ശബ്‌ദചിത്രങ്ങള്‍. അദ്ദേഹം തന്നെയാണ് എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്‌തതും. 1964-ല്‍ ചാപ്ലിന്‍ ആത്‌മകഥയായ `മൈ ഓട്ടോബയോഗ്രഫി' പ്രസിദ്ധീകരിച്ചു. 1972-ല്‍ ചാപ്ലിന് സ്‌പെഷ്യല്‍ ഓസ്‌കര്‍ സമ്മാനിക്കപ്പെട്ടു. 1975-ല്‍ ബ്രിട്ടനില്‍നിന്നു സര്‍ സ്ഥാനവും ലഭിച്ചു. 1977 ഡിസംബര്‍ 25-ന് അന്തരിച്ചു.
ദീര്‍ഘദര്‍ശിയായ കൊമേഡിയന്‍
ചാര്‍ലിചാപ്ലിന്‍ എത്ര ദീര്‍ഘവീക്ഷണമുള്ള വ്യക്‌തിയായിരുന്നു എന്ന് മനസ്സിലാക്കണമെങ്കില്‍ മോഡേണ്‍ ടൈംസ് എന്ന നിശബ്‌ദ സിനിമ കാണണം. ചിത്രം തുടങ്ങുന്നത് സ്‌ക്രീന്‍ നിറഞ്ഞുനില്‍ക്കുന്ന വലിയ ഒരു ടൈംപീസില്‍ സൂപ്പര്‍ ഇംപോസ് ചെയ്യപ്പെട്ട ടൈട്ടിലുകള്‍ കാണിച്ചുകൊണ്ടാണ്. ആധുനിക ഘട്ടത്തില്‍ `സമയം' ഒരു കൊലയാളിയുടെ റോളാണ് നല്‍കുന്നതെന്ന സന്ദേശം നല്‍കുന്ന ചിത്രം തുടങ്ങുന്നത് ഒരു ഫാക്‌ടറി ഉടമ ക്ലോസ്‌ഡ് സര്‍ക്യൂട്ട് ടിവിയിലൂടെ ഫാക്‌ടറിക്കകത്ത് ജോലി ചെയ്യുന്ന ഓരോ തൊഴിലാളിയുടെയും ജോലിയെ നിരീക്ഷിക്കുന്നതിലൂടെയാണ്. ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മണലാരണ്യങ്ങളില്‍ പൊരിവെയിലത്ത് പണിയെടുക്കുന്നവരെ അറബി തന്റെ എ.സി. റൂമിലിരുന്ന് ക്ലോസ്‌ഡ് ടിവിയിലൂടെ നിരീക്ഷിക്കുന്ന കാര്യമോര്‍ക്കുക. ടിവി പ്രചാരത്തില്‍ വന്നിട്ടില്ലാത്ത കാലത്താണ് ചാപ്ലിന്‍ ഇൗ സിനിമ എടുത്തത് എന്ന് ഓര്‍ക്കുക. 1930-കളില്‍ തന്നെ ചാപ്ലിന്‍ ഈ ലോകത്ത് അധിനിവേശശക്തികള്‍ ഭാവിയില്‍ ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയേയും അതോടൊപ്പം ശാസ്‌ത്രം വികസിക്കുന്നതോടെ നേട്ടങ്ങളോടൊപ്പം അവ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതയെയും കുറിച്ച് ബോധവാനായിരുന്നെന്നു വേണം കരുതാന്‍.
Class IX Malayalam(കേരള പാഠാവലി)Unit-2 Chapter-3.ദശരഥവിലാപം

ആദികാവ്യമാണ് രാമായണം. വാല്‌മീകിയാണ് ഈ കാവ്യത്തിന്‍െറ
രചയിതാവ്. രാമായണത്തിന്‍െറ രചനയ്‌ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ തമസാനദിയില്‍ സ്‌നാനകര്‍മ്മം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു വാല്‌മീകി. അപ്പോഴാണ് മരക്കൊമ്പിലിരുന്ന ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ ഒരു വേടന്‍ അമ്പെയ്‌തുവീഴ്‌ത്തുന്നതു കണ്ടത്. ഇൗ കാഴ്‌ച വാല്‌മീകിയുടെ മനസ്സിനെ വേദനിപ്പിച്ചു. ആ വികാരം
`മാ നിഷാദ പ്രതിഷ്‌ഠാം ത്വമഗമ:
ശാശ്വതീസമാ:
യത്‌ക്രൗഞ്ചമിഥുനാ ദേകമവധീ:
കാമമോഹിതം
എന്ന് ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഉടനെ ബ്രഹ്മാവ് അവിടെ പ്രത്യക്ഷനാകുകയും
ആ ശ്ലോകമാതൃകയില്‍ ശ്രീരാമകഥ രചിക്കുവാന്‍ വാല്‌മീകിയോട് ആവശ്യപ്പെടുകയും ചെയ്‌തു. വനവാസകാലത്ത് ശ്രീരാമന്‍ വാല്‌മീകിയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. രാമനാല്‍ ഉപേക്ഷിക്കപ്പെട്ടശേഷം സീത താമസിച്ചതും വാല്‌മീകിയുടെ ആശ്രമത്തിലായിരുന്നു. ഇങ്ങനെ വാല്‌മീകിയുടെ ജീവിതം പലതരത്തില്‍ ശ്രീരാമനോട് ബന്ധപ്പെട്ടിരുന്നു. ശ്രീരാമചരിതത്തിന്റെ ഭൂത-ഭാവികാലങ്ങള്‍ ബ്രഹ്മാവുതന്നെ വാല്‌മീകിക്കു പറഞ്ഞുകൊടുത്തു. സീതയും പുത്രന്മാരായ കുശലവന്മാരും ആശ്രമത്തില്‍ പാര്‍ത്തിരുന്നതിനാല്‍ വര്‍ത്തമാനചരിത്രവും വാല്‌മീകിക്ക് അറിയാമായിരുന്നു. അങ്ങനെ ഇരുപത്തിനാലായിരം ശ്ലോകംകൊണ്ട് വാല്‌മീകി രാമായണകഥ കാവ്യരൂപത്തില്‍ എഴുതിത്തീര്‍ത്തു. തുടര്‍ന്ന് ഈ കാവ്യം ലവനെയും കുശനെയും പഠിപ്പിച്ചു. ശ്രീരാമന്‍ അശ്വമേധയാഗം നടത്തുന്ന സമയത്ത് വാല്‌മീകിയോടൊന്നിച്ച് അയോധ്യയില്‍ വന്ന കുശലവന്മാര്‍ ഇൗ കാവ്യം പാടി. രാമായണകഥയെ ഉപജീവിച്ച് മലയാളത്തിലുണ്ടായ പ്രമുഖകൃതിയാണ് എഴുത്തച്‌ഛന്‍െറ അദ്ധ്യാത്‌മരാമായണം കിളിപ്പാട്ട്.
പത്തുദിക്കിലേക്കും രഥം പായിക്കുന്നവന്‍
ഇക്ഷ്വാകുവംശത്തില്‍പ്പെട്ട സുപ്രസിദ്ധനായ രാജാവാണ് ദശരഥന്‍. ഇക്ഷ്വാകുവംശജനായ അജന്‍ എന്ന രാജാവിന് ഇന്ദുമതി എന്ന രാജ്ഞിയില്‍ ജനിച്ചവനാണ് ദശരഥന്‍.ദശരഥന്റെ യഥാര്‍ത്ഥനാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തില്‍ പത്തുദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട് സാരഥ്യവൈദഗ്‌ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട് ഇദ്ദേഹത്തിന് ബ്രഹ്മാവില്‍ നിന്ന് ദശരഥന്‍ എന്നപേരു ലഭിച്ചു. കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. സരയൂനദിയുടെ തീരത്താണ് അയോദ്ധ്യ സ്ഥിതി ചെയ്‌തിരുന്നത്. ദേവലോകത്ത് ഇന്ദ്രനെപ്പോലെ അയോദ്ധ്യയില്‍ ദശരഥന്‍ ശോഭിച്ചിരുന്നു. കപ്പംകൊടുക്കുന്നതിനുവേണ്ടി സാമന്തരാജാക്കന്മാര്‍ക്ക് വന്നുവസിക്കുന്നതിനുള്ള കൊട്ടാരങ്ങള്‍ പോലും അയോദ്ധ്യയില്‍ ഉണ്ടായിരുന്നു.
ഇദ്ദേഹത്തിന് കൗസല്യ, കൈകേയി, സുമിത്ര എന്ന് മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദശരഥന് കൗസല്യയില്‍ രാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്ഷ്‌മണനും ശത്രുഘ്‌നനും ജനിച്ചു. പുത്രന്മാരായ രാമലക്ഷ്‌മണന്മാര്‍ വനവാസത്തിനു പോയപ്പോള്‍ വികാരവിവശനായി നിലംപതിച്ച ദശരഥന്‍ അതിനുശേഷം ആ മോഹാലസ്യത്തില്‍നിന്നും ഉണര്‍ന്നില്ല. അദ്ദേഹം മരിച്ചസമയത്ത് ഭരതശത്രുഘ്‌നന്മാര്‍ കേകയരാജ്യത്തും രാമലക്ഷ്‌മണന്മാര്‍ വനത്തിലുമായിരുന്നു. അങ്ങനെ ദശരഥന് ശ്രാവണന്റെ വൃദ്ധമാതാപിതാക്കളില്‍ നിന്നും ലഭിച്ച ശാപം അര്‍ത്ഥവത്തായി.
Wednesday, 26 June 2013
Class VI Malayalam - (കേരള പാഠാവലി) Unit-II.നന്മയുടെ പൂമരങ്ങള്‍
പുലര്‍ച്ചെ നാലു മണിക്ക് നാരായണന്‍ കൃഷ്‌ണന്റെ ദിവസം
ആരംഭിക്കുന്നു. തെരുവില്‍ അലയുന്ന മാനസികനില തെറ്റിയവരും അശരണരുമായ ആളുകളെ
കണ്ടെത്തി സ്വയം പാകംചെയ്‌ത ഭക്ഷണം സ്വന്തം കൈകൊണ്ട് നല്‍കുന്നതില്‍
ശ്രദ്ധാലുവാണ് തമിഴ്‌നാട്ടുകാരനായ ഇൗ ചെറുപ്പക്കാരന്‍. സമനില തെറ്റിയ
ഒരാള്‍ വിശപ്പ് സഹിക്കാനാവാതെ സ്വന്തം മലം ഭക്ഷിക്കുന്ന ദയനീയമായ
കാഴ്‌ചയാണ്,സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലഭിച്ച ഹോട്ടല്‍ ജോലി
ഉപേക്ഷിച്ച് നിസ്സഹായര്‍ക്കായി ജീവിതം മാറ്റിവയ്‌ക്കാന്‍ ഇദ്ദേഹെത്ത പ്രേരിപ്പിച്ചത്. അന്യജീവനു നേരെയുള്ള കലര്‍പ്പില്ലാത്ത സ്‌നേഹം നാമിവിടെ കാണുന്നു.
ഇങ്ങനെ സ്വന്തം ജീവിതം മറ്റുള്ളവരുടെ നന്മയ്‌ക്കും സുഖത്തിനും വേണ്ടി മാറ്റിവയ്‌ക്കുമ്പോഴാണ് നാമോരോരുത്തരും നന്മയുടെ പൂമരങ്ങളാകുന്നത്

Class X - Malayalam (അടിസ്‌ഥാന പാഠാവലി) Unit-1 :മലയാളം
`ഏതു ഭാഷയിലാണോ ഞാന്‍ ചിന്തിക്കുന്നത് അതാണെന്റെ ഭാഷ.
എന്നെ ഗര്‍ഭം ധരിച്ചിരുന്നപ്പോള്‍ അമ്മ ഏതു ഭാഷയിലാണോ ചിന്തിച്ചിരുന്നത് അതാണെന്റെ
ഭാഷയായിത്തീരുന്നത്. ഏതു ഭാഷയിലാണോ ഞാന്‍ സ്വപ്‌നം കാണുന്നത്,
അതാണെന്റെ
ഭാഷ.'-കുഞ്ഞുണ്ണിമാഷ്
മാതൃഭാഷാസങ്കല്‌പം
മനുഷ്യന്‍െറ മനുഷ്യത്വം കൂടെക്കൂടെ
തെളിയിച്ചുകൊണ്ടിരിക്കാനും സഹജീവികളോട് ആവശ്യമായ ബന്ധം ഊട്ടിയുറപ്പിക്കുവാനും അവനെ
സഹായി ക്കുന്ന പ്രധാനപ്പെട്ട ഒരുപാധിയാണ് ഭാഷ. അംഗവൈകല്യമൊന്നുമില്ലാത്ത ഏതു
ശിശുവും ജനിക്കുന്നത് സ്‌പര്‍ശിച്ചറിയാനും സ്വാദുനോക്കാനും കേള്‍ക്കാനും
മണംപിടിക്കാനും കാണാനും മറ്റുമുള്ള സജ്ജീകരണങ്ങളോടെയാണല്ലോ. താന്‍ ഏതു സമൂഹത്തില്‍
ജീവിക്കാന്‍ ഇടയാകുന്നുവോ ആ സമൂഹത്തിന്‍െറ ഭാഷ, വിശേഷിച്ചാരുടേയും സഹായമോ
നിര്‍ദ്ദേശമോ ഒന്നുമില്ലാതെ കേട്ടറിഞ്ഞു വശമാക്കാനാവശ്യമായ തയാറെടുപ്പും ശിശുവിനു
സ്വന്തമായുണ്ട്. അതുകൊണ്ടാ ണ് മാതൃഭാഷ കുട്ടിയെ ആരും പഠിപ്പി ക്കേണ്ടതില്ല എന്ന്
ഭാഷാശാസ്‌ത്രജ്ഞര്‍ പറയാറുള്ളത്. മാതൃഭാഷ യഥാര്‍ത്ഥത്തിലുള്ള അമ്മയുടെ ഭാഷയായി
ക്കൊള്ളണമെന്നില്ല എന്ന വസ്‌തുതയും ഇവിടെ ശ്രദ്ധിക്കണം. കേരളത്തില്‍ മലയാളികളായ
മാതാപിതാക്കള്‍ക്കു ജനിക്കുന്ന ശിശുക്കളെ ഉടന്‍തന്നെ വല്ല വിദേശത്തേക്കും
മാറ്റിപ്പാര്‍പ്പിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചുനോക്കുക. വളരുന്നത്
ജപ്പാനിലാണെങ്കില്‍ ജാപ്പനീസും റഷ്യയിലാണെങ്കില്‍ റഷ്യനും ഇംഗ്ലണ്ടിലെങ്കില്‍
ഇംഗ്ലീഷും കുഞ്ഞിന്‍െറ മാതൃഭാഷയായിത്തീരുന്നു. മാതൃഭാഷാസമാര്‍ജനത്തില്‍ ശിശുവിനു
മാതാവായി വര്‍ത്തിക്കുന്നത് അവന്‍െറ പെറ്റമ്മ മാത്രമല്ല, പോറ്റമ്മയെന്നു
കരുതാവുന്ന സമൂഹംകൂടിയാണ്. ഭാഷയുടെ സാമൂഹിക ധര്‍മ്മത്തിന്‍െറ പ്രാധാന്യം
ഇതില്‍നിന്നു വ്യക്തമാകുന്നു. -ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍
മലയാളവും മലയാളികളും
എല്ലാത്തരം സാംസ്‌കാരികാഭിവൃദ്ധിയുടെയും അടിത്തറ മാതൃഭാഷയാണ്. അടിയുറച്ച മാതൃ ഭാഷാസ്‌നേഹവും മാതൃഭാഷാഭിമാനവുമുള്ള ജനതയ്‌ക്കേ യഥാര്‍ത്ഥ സാംസ്‌കാരികാഭിവൃദ്ധി ലഭിക്കുകയുള്ളൂ. മാതൃഭാഷാസ്‌നേഹത്തിന്‍െറ കാര്യത്തില്‍ പ്രശംസാര്‍ഹമായ പാരമ്പര്യമുള്ളവര്‍തന്നെയാണു കേരളീയര്‍. എന്നാല്‍ ഇന്നോ ഭാരതത്തിലൊരിടത്തും നമ്മെക്കാള്‍ മാതൃഭാഷാസ്‌നേഹം കുറഞ്ഞവര്‍ കാണുമെന്നു തോന്നുന്നില്ല. മാതൃഭാഷയിലെ ഒരക്ഷരംപോലും എഴുതുവാന്‍ അറിയാതെ ഏതു വലിയ ബിരുദവും നേടാന്‍ കഴിയുന്ന ഒരേയൊരു ഭാരതീയ സംസ്‌ഥാനമാണു കേരളം. ഈ ബിരുദധാരികള്‍ക്ക് ഇവിടെ ഉദ്യോഗം ലഭിക്കുന്നതില്‍, മാതൃഭാഷ ഒട്ടും അറിയായ്‌ക തടസ്സമേ അല്ല. എന്നാല്‍ ഇവര്‍ക്കു തമിഴ്‌നാട്ടില്‍ ഉദ്യോഗം കിട്ടി യാല്‍, അതു സ്ഥിരപ്പെടണമെങ്കില്‍ അവിടത്തെ പ്രത്യേക തമിഴ്‌പ്പരീക്ഷ ജയിച്ചിരിക്കണം.
മറ്റെത്ര ഭാഷകളില്‍ പ്രാവീണ്യം നേടിയാലും, ഇതരസംസ്‌ഥാനക്കാരൊന്നും മാതൃഭാഷയെ മറക്കുന്നില്ല. മലയാളികളില്‍ ചിലരാകട്ടെ, അടുത്ത കാലത്ത്, അല്‌പം `മുറിയിംഗ്ലീഷ്' പറഞ്ഞു തുടങ്ങുമ്പോഴേക്ക് മലയാളത്തെ പുച്ഛിക്കാന്‍ തുടങ്ങുകയായി. അതുമല്ല, തങ്ങള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കും മലയാളം തീരെ വശമില്ലെന്ന കാര്യം അഭിമാനത്തോടെ എടുത്തുപറയാനും ഇവര്‍ക്കു മടിയില്ല. കുറച്ചുകാലമെങ്കിലും വിദേശത്തു കഴിഞ്ഞവരിലാണ് ഈ ദുശ്ശീലം കൂടുതല്‍ പ്രകടമാകുന്നത്. ഇവരെല്ലാമുള്‍പ്പെട്ട മലയാളികളുടെ മലയാളം കൂടുതല്‍ കൂടുതല്‍ വികൃതമായിത്തീരുക സ്വാഭാവികം മാത്രം.-പന്മന രാമചന്ദ്രന്‍നായര്‍

Subscribe to:
Posts (Atom)