Christmas Exam


Labour India Info World

Wednesday 17 July 2013

Class VII Malayalam കേരളപാഠാവലി Unit-II അതിനുമപ്പുറം

ഹിരോടാഡയ്‌ക്ക്‌ വൈകല്യമില്ല!
ശാരീരികവും മാനസികവുമായ പരാധീനത അനുഭവിക്കുന്നവരെ സമൂഹത്തിന്‌ എങ്ങനെയെല്ലാം പിന്തുണയ്‌ക്കാനാവും എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഹിരോടാഡയുടെ ജീവിതം. ഹിരോടാഡയെക്കുറിച്ച്‌ നിങ്ങള്‍ക്കറിയേണ്ടേ? താഴെക്കൊടുത്തിരിക്കുന്ന കുറിപ്പ്‌ വായിക്കൂ:
കൈയും കാലുമില്ലാതെ ഭൂമിയില്‍ പിറന്നുവീണു. ഇല്ലാത്ത കൈകള്‍ കൊണ്ട്‌ എഴുതി; കാണാത്ത കാലുകൊണ്ട്‌ കളിച്ചു. ആള്‍ ഇപ്പോള്‍ ജപ്പാനിലെ ഷില്‍ജുക്കു എലിമെന്ററി സ്‌കൂളിലെ മുഴുവന്‍സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അത്ഭുതപ്പെടേണ്ട. ജപ്പാനില്‍ വലിയൊരു താരമാണ്‌ ഹിരോടാഡ. സുന്ദരനാണ്‌, കായികതാരമാണ്‌, കളിയെഴുത്തുകാരനാണ്‌ അദ്ദേഹം. നിറപ്പകിട്ടാര്‍ന്ന ഡിസൈന്‍ ഷര്‍ട്ട്‌ ധരിച്ച്‌ സദാ ഉൗര്‍ജ്ജസ്വലനായ ഹിരോടാഡ, നാല്‍പ്പത്തഞ്ചുലക്ഷം കോപ്പി വിറ്റഴിഞ്ഞ `എല്ലാം തികഞ്ഞവര്‍ ആരുമില്ല' എന്ന അനുഭവക്കുറിപ്പുകളുടെ രചയിതാവുമാണ്‌.


ജനിച്ചുവീഴുമ്പോഴേ കൈയും കാലുമില്ലായിരുന്ന കുഞ്ഞിനെ, പ്രതികരണമെന്താവുമെന്ന പേടികൊണ്ട്‌ അമ്മയെ കാണിച്ചത്‌ ഒരു മാസത്തിനുശേഷമാണ്‌. പക്ഷേ മകന്റെ ഓമനത്തം തിരിച്ചറിഞ്ഞ്‌ അമ്മ സന്തോഷിക്കുകയാണു ചെയ്‌തത്‌. മാതാപിതാക്കള്‍ കൊച്ചു ഹിരോടാഡയെ സാധാരണസ്‌കൂളില്‍ സാധാരണ വിദ്യാര്‍ത്ഥിയായി പഠിപ്പിച്ചു. ചക്രക്കസേരയില്‍ സ്‌കൂളിലെത്തിയ അവനെ, സ്വന്തമായി ചക്രക്കസേരയില്ലാത്ത മറ്റു കുട്ടികള്‍ അസൂയയോടെ നോക്കി നിന്നു. അതവനില്‍ ആത്മവിശ്വാസം വളര്‍ത്തി. കൈകള്‍ക്കു പകരമുളള മാംസപിണ്‌ഡത്തിനും താടിക്കുമിടയില്‍ പെന്‍സിലും പേനയും വച്ച്‌ എഴുതിയ ഹിരോടാഡ പാത്രത്തില്‍ ഘടിപ്പിച്ച പ്രത്യേക സ്‌പൂണുകൊണ്ട്‌ ഭക്ഷണം കഴിച്ചു. നിലത്തുരുണ്ടും മറിഞ്ഞും ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു. കൂട്ടുകാര്‍ അവനുവേണ്ടി കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതി. കളിയിലെ മികവ്‌ അവനെ കളിയെഴുത്തിലേക്കു തിരിച്ചു. ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായി.
ഹിരോടാഡയുടെ വിജയം ജപ്പാന്‍കാര്‍ക്ക്‌ വികലാംഗരോടുളള മനോഭാവം തന്നെ മാറ്റിയെടുത്തു. വാഹനങ്ങളില്‍, ശൗചാലയങ്ങളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം വികലാംഗര്‍ക്കായുളള പ്രത്യേക സൗകര്യങ്ങള്‍ അവര്‍ ഒരുക്കി. മനസ്സിനെ ബാധിക്കാത്ത വൈകല്യവുമായി വിജയിച്ച്‌ നിവര്‍ന്നു നില്‍ക്കുകയാണു ഹിരോടാഡ ഒട്ടോടാകെ. 


No comments:

Post a Comment