Christmas Exam


Labour India Info World

Monday 1 July 2013

Class IX Malayalam(കേരള പാഠാവലി)Unit-2 Chapter-3.ദശരഥവിലാപം

രാമായണപിറവിക്കു പിന്നിലെ കഥ
ആദികാവ്യമാണ്‌ രാമായണം. വാല്‌മീകിയാണ്‌ ഈ കാവ്യത്തിന്‍െറ
രചയിതാവ്‌. രാമായണത്തിന്‍െറ രചനയ്‌ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്‌. ഒരിക്കല്‍ തമസാനദിയില്‍ സ്‌നാനകര്‍മ്മം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു വാല്‌മീകി. അപ്പോഴാണ്‌ മരക്കൊമ്പിലിരുന്ന ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ ഒരു വേടന്‍ അമ്പെയ്‌തുവീഴ്‌ത്തുന്നതു കണ്ടത്‌. ഇൗ കാഴ്‌ച വാല്‌മീകിയുടെ മനസ്സിനെ വേദനിപ്പിച്ചു. ആ വികാരം
`മാ നിഷാദ പ്രതിഷ്‌ഠാം ത്വമഗമ:
ശാശ്വതീസമാ:
യത്‌ക്രൗഞ്ചമിഥുനാ ദേകമവധീ:
കാമമോഹിതം

എന്ന്‌ ശ്ലോകരൂപത്തില്‍ പുറത്തുവന്നു. ഉടനെ ബ്രഹ്മാവ്‌ അവിടെ പ്രത്യക്ഷനാകുകയും 

ആ ശ്ലോകമാതൃകയില്‍ ശ്രീരാമകഥ രചിക്കുവാന്‍ വാല്‌മീകിയോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. വനവാസകാലത്ത്‌ ശ്രീരാമന്‍ വാല്‌മീകിയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. രാമനാല്‍ ഉപേക്ഷിക്കപ്പെട്ടശേഷം സീത താമസിച്ചതും വാല്‌മീകിയുടെ ആശ്രമത്തിലായിരുന്നു. ഇങ്ങനെ വാല്‌മീകിയുടെ ജീവിതം പലതരത്തില്‍ ശ്രീരാമനോട്‌ ബന്ധപ്പെട്ടിരുന്നു. ശ്രീരാമചരിതത്തിന്റെ ഭൂത-ഭാവികാലങ്ങള്‍ ബ്രഹ്മാവുതന്നെ വാല്‌മീകിക്കു പറഞ്ഞുകൊടുത്തു. സീതയും പുത്രന്മാരായ കുശലവന്മാരും ആശ്രമത്തില്‍ പാര്‍ത്തിരുന്നതിനാല്‍ വര്‍ത്തമാനചരിത്രവും വാല്‌മീകിക്ക്‌ അറിയാമായിരുന്നു. അങ്ങനെ ഇരുപത്തിനാലായിരം ശ്ലോകംകൊണ്ട്‌ വാല്‌മീകി രാമായണകഥ കാവ്യരൂപത്തില്‍ എഴുതിത്തീര്‍ത്തു. തുടര്‍ന്ന്‌ ഈ കാവ്യം ലവനെയും കുശനെയും പഠിപ്പിച്ചു. ശ്രീരാമന്‍ അശ്വമേധയാഗം നടത്തുന്ന സമയത്ത്‌ വാല്‌മീകിയോടൊന്നിച്ച്‌ അയോധ്യയില്‍ വന്ന കുശലവന്മാര്‍ ഇൗ കാവ്യം പാടി. രാമായണകഥയെ ഉപജീവിച്ച്‌ മലയാളത്തിലുണ്ടായ പ്രമുഖകൃതിയാണ്‌ എഴുത്തച്‌ഛന്‍െറ അദ്ധ്യാത്‌മരാമായണം കിളിപ്പാട്ട്‌. 

പത്തുദിക്കിലേക്കും രഥം പായിക്കുന്നവന്‍
ഇക്ഷ്വാകുവംശത്തില്‍പ്പെട്ട സുപ്രസിദ്ധനായ രാജാവാണ്‌ ദശരഥന്‍. ഇക്ഷ്വാകുവംശജനായ അജന്‍ എന്ന രാജാവിന്‌ ഇന്ദുമതി എന്ന രാജ്ഞിയില്‍ ജനിച്ചവനാണ്‌ ദശരഥന്‍.ദശരഥന്റെ യഥാര്‍ത്ഥനാമം നേമി എന്നായിരുന്നു. രഥം ഏകകാലത്തില്‍ പത്തുദിക്കുകളിലേക്കും അഭിമുഖമാക്കിക്കൊണ്ട്‌ സാരഥ്യവൈദഗ്‌ദ്ധ്യത്തോടുകൂടി സമരചാതുര്യം പ്രകടിപ്പിച്ചതുകൊണ്ട്‌ ഇദ്ദേഹത്തിന്‌ ബ്രഹ്മാവില്‍ നിന്ന്‌ ദശരഥന്‍ എന്നപേരു ലഭിച്ചു. കോസലരാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരുന്നു ദശരഥന്റെ രാജധാനി. സരയൂനദിയുടെ തീരത്താണ്‌ അയോദ്ധ്യ സ്ഥിതി ചെയ്‌തിരുന്നത്‌. ദേവലോകത്ത്‌ ഇന്ദ്രനെപ്പോലെ അയോദ്ധ്യയില്‍ ദശരഥന്‍ ശോഭിച്ചിരുന്നു. കപ്പംകൊടുക്കുന്നതിനുവേണ്ടി സാമന്തരാജാക്കന്മാര്‍ക്ക്‌ വന്നുവസിക്കുന്നതിനുള്ള കൊട്ടാരങ്ങള്‍ പോലും അയോദ്ധ്യയില്‍ ഉണ്ടായിരുന്നു.
ഇദ്ദേഹത്തിന്‌ കൗസല്യ, കൈകേയി, സുമിത്ര എന്ന്‌ മൂന്നു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദശരഥന്‌ കൗസല്യയില്‍ രാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്ഷ്‌മണനും ശത്രുഘ്‌നനും ജനിച്ചു. പുത്രന്മാരായ രാമലക്ഷ്‌മണന്മാര്‍ വനവാസത്തിനു പോയപ്പോള്‍ വികാരവിവശനായി നിലംപതിച്ച ദശരഥന്‍ അതിനുശേഷം ആ മോഹാലസ്യത്തില്‍നിന്നും ഉണര്‍ന്നില്ല. അദ്ദേഹം മരിച്ചസമയത്ത്‌ ഭരതശത്രുഘ്‌നന്മാര്‍ കേകയരാജ്യത്തും രാമലക്ഷ്‌മണന്മാര്‍ വനത്തിലുമായിരുന്നു. അങ്ങനെ ദശരഥന്‌ ശ്രാവണന്റെ വൃദ്ധമാതാപിതാക്കളില്‍ നിന്നും ലഭിച്ച ശാപം അര്‍ത്ഥവത്തായി. 

No comments:

Post a Comment