Christmas Exam


Labour India Info World

Saturday 13 July 2013

Class VII Malayalam(അടിസ്ഥാനപാഠാവലി) Unit-1കളിക്കളം Chapters-3. സമയത്തെ പിന്നിലാക്കിയ കരുത്ത്‌


കണ്ണാരംപൊത്തിക്കളി : ഒരു കുട്ടി നിശ്ചിതസ്ഥലത്ത്‌ കണ്ണുപൊ ത്തിനില്‍ക്കും. മറ്റുകുട്ടികള്‍ പല സ്ഥലങ്ങളിലായി ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന കുട്ടികള്‍ കൂവുന്നതുകേട്ടാല്‍, കണ്ണടച്ചു നില്‍ക്കുന്ന കുട്ടി ഒളിച്ച കുട്ടികളെ കണ്ടുപിടിക്കാന്‍ പുറപ്പെടും. കണ്ടുപിടിക്കുന്നതിനു മുമ്പ്‌ ഒളിച്ചിരുന്ന കുട്ടി കളില്‍ ആരെങ്കിലും നിശ്ചിതസ്ഥാനത്തു വന്നുതൊട്ടാല്‍, കണ്ണടച്ചിരുന്ന കുട്ടി തോല്‍ക്കും. ഈ കളിക്കിടയില്‍
`കണ്ണാടംപൊത്തിപ്പൊത്തി
കടക്കാടം കടന്നുകടന്ന്‌
കാണാത്ത പിള്ളേരൊക്കെ
കണ്ടുംകൊണ്ടോടിവായോ
അക്കരനിക്കണ ചക്കിപ്പെണ്ണിന്റെ
കയ്യോ കാലോ തൊട്ടുവായോ'
എന്ന പാട്ടുപാടാറുണ്ട്‌.
കൊക്കംപറക്കല്‍ :
പെണ്‍കുട്ടികളുടെ ഒരു വിനോദമാണിത്‌. കക്കുകളി, പാണ്ടികളി, കൊത്തന്‍ മാടിക്കളി എന്നിങ്ങനെ ഈ കളി ക്ക്‌ ദേശഭേദമനുസരിച്ച്‌ പേരുകളുണ്ട്‌. ചട്ടിക്കഷണമോ പരന്ന കല്ലോ ആണ്‌ കളിക്കാന്‍ ഉപയോഗിക്കുക. ഇതിന്‌ `കക്ക്‌' എന്നു പറയും. നിലത്ത്‌ എട്ടുകള്ളികളുള്ള ദീര്‍ഘചതുരം വരയ്‌ക്കണം. ആദ്യം കളിക്കുന്ന കുട്ടി ഒരു മീറ്റര്‍ അകലെനിന്ന്‌ കക്ക്‌ ആദ്യത്തെ കള്ളിയില്‍ എറിയും. ആ കുട്ടി നിന്ന സ്ഥലത്തുനിന്ന്‌ ഒരു കാലു മടക്കി കൊത്തന്‍മാടിക്കൊണ്ട്‌ ഒന്നാമത്തെ കള്ളിയിലെ കക്കിന്റെ മുകളിലേക്ക്‌ ചാടണം. പിന്നെ കക്ക്‌ അടുത്ത കള്ളിയിലേക്ക്‌ വരയില്‍ക്കൊള്ളാതെ തട്ടിയിടണം. ഇപ്രകാരം എട്ടുകള്ളിയിലും ചാടി, ഒടുവില്‍ കക്ക്‌ പുറത്തേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ അതിന്മേല്‍ ചാടും. കളി അപ്പോഴും അവസാനിക്കുന്നില്ല. ഒരു കാല്‍ നിലത്തു കൊ ള്ളിക്കാതെ, കക്ക്‌ രണ്ടാംകള്ളി യിലേക്ക്‌ തെറിപ്പിച്ച്‌ ക്രമപ്രകാരം കളിക്കണം. ഇപ്രകാരം എട്ടുകള്ളി യിലും കക്ക്‌ തെറിപ്പിച്ച്‌ പുറത്തെ ത്തിയശേഷം കക്ക്‌ ഉള്ളംകൈയില്‍ വെച്ച്‌ എട്ടു കള്ളിയിലും കൊത്തന്‍മാടിച്ചാടുക. പിന്നെ, പുറം കൈയില്‍ വെച്ച്‌ ചാടുക. അടുത്തതായി, കൈ മുഷ്‌ടിയായി പിടിച്ച്‌ അതിന്മേല്‍ `കക്ക്‌' വെച്ച്‌ ചാടുക. പിന്നീട്‌ പുറംകാലില്‍ വച്ചും അതിനുശേഷം കണ്‍പുരിക ത്തിന്മേല്‍ വെച്ചും ഒടുവില്‍ തല യില്‍ വച്ചും തുള്ളണം. അവസാനം ദീര്‍ഘചതുരത്തിന്റെ പിറകില്‍ ചെന്ന്‌ തിരിഞ്ഞു നിന്ന്‌ പിറകോട്ട്‌ കക്ക്‌ എറിയണം. ആ കക്ക്‌ ഒന്നാമത്തെയോ എട്ടാമത്തെയോ കള്ളിയില്‍ വീഴണം. ഈ കോളത്തില്‍ കക്ക്‌ വീണ സ്ഥലത്ത്‌ പ്രത്യേകം അടയാള മിടും. പിന്നീട്‌ കളിക്കുമ്പോള്‍ ആ കള്ളിയില്‍ രണ്ടു കാലും കുത്തി നില്‍ക്കാവുന്നതാണ്‌. ഇതെല്ലാം പിഴയ്‌ക്കാതെ കളിച്ചാല്‍ ജയിച്ചു. പിഴ വന്നാല്‍, അടുത്ത ആള്‍ കളിക്കാന്‍ തുടങ്ങും.
ചട്ടികളി: നമ്മുടെ നാട്ടിന്‍പുറങ്ങ ളില്‍ കുഞ്ഞുങ്ങളുടെ ഒരു പ്രധാന അവധിക്കാലകളിയായിരുന്നു ചട്ടി കളി. കൈയടക്കം, ഏകാഗ്രത, എണ്ണല്‍ശേഷി എന്നിവ വളര്‍ത്തുന്ന തോടൊപ്പം ഓട്ടവും ചാട്ടവും ഒക്കെ ഉള്ളതുകൊണ്ട്‌ ആരോഗ്യപരവുമായിരുന്നു ഈ കളി. വിശാലമായ വീട്ടുമുറ്റങ്ങളും കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളുമില്ലാതായതോടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഈ കളിയും നഷ്‌ടമായി. 12 ചട്ടിക്കഷണങ്ങളും കൈയിലൊതുങ്ങുന്ന ഒരു പന്തും (റബര്‍പന്ത്‌ വരുന്നതിനുമുമ്പ്‌ കടലാസും തുണിയും ചണനൂലും ഉപയോഗിച്ച്‌ മെടഞ്ഞ പന്തായിരുന്നു ഇതിനുപയോഗിച്ചിരുന്നത്‌) എട്ടോ പത്തോ പേരും ഉണ്ടെങ്കില്‍ ഈ കളി തുടങ്ങാം. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ വിശാലമായ കളിക്കളവും വേണ്ടിവരും. കളിക്കാര്‍ രണ്ടു ടീമായി തിരിയുന്നു. നിരപ്പായ ഒരു പ്രദേശത്ത്‌ ഈ ചട്ടിക്കഷണങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവയ്‌ക്കുന്നു. ടോസ്‌ നേടിയ ടീമാണ്‌ ആദ്യം കളിക്കളത്തിലി റങ്ങുന്നത്‌. അട്ടിയട്ടിയായി വെച്ച ചട്ടിക്കഷണങ്ങളെ നിശ്ചിത അകല ത്തുനിന്ന്‌ (പത്ത്‌, പന്ത്രണ്ട്‌ അടി) സൂക്ഷ്‌മതയോടെ എറിഞ്ഞുവീഴ്‌ ത്തുക എന്നതാണ്‌ കളിയുടെ തുടക്കം. ചട്ടിക്കഷണങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന എതിര്‍ടീമിലെ അംഗത്തിന്‌ നിലത്തുവീഴുന്നതിനുമുമ്പ്‌ ഈ പന്ത്‌ പിടിച്ചെടുക്കാം. (എങ്കില്‍ കളിക്കുന്ന ടീം ഔട്ട്‌) ഏറ്റവും `സുറു' (ഉന്നം) ഉള്ള ഏറുകാരന്‍ അട്ടിവീഴാതെ ഒന്നോ രണ്ടോ ചട്ടിക്കഷണങ്ങളെ മാത്രം എറി ഞ്ഞുവീഴ്‌ത്തുന്നു. എതിര്‍ടീമിന്റെ കൈയില്‍പ്പെടുന്ന പന്ത്‌ പാസ്‌ ചെയ്‌ത്‌ കളിക്കുന്ന ടീമിലെ അംഗങ്ങളെ എറിഞ്ഞു കൊള്ളിച്ചാലും കളിക്കുന്ന ടീം പുറത്താകും. ഏറു കൊള്ളാതെ ഒഴിഞ്ഞുമാറി തന്നെ എറിഞ്ഞ പന്ത്‌ ദൂരേക്ക്‌ തട്ടിത്തെറിപ്പിച്ച്‌ ഓടിയെത്തി, വീണ ചട്ടിക്കഷണങ്ങള്‍ നിരയൊത്ത്‌ 9 എണ്ണം വരെ അടുക്കിവെച്ചാല്‍ കളിക്കുന്ന ടീം വിജയിക്കും. ഉടനെ അവര്‍ക്ക്‌ കൈയുയര്‍ത്തി വിജയം പ്രഖ്യാപിക്കാം. എണ്ണം തെറ്റിയാലോ ചട്ടി മറിഞ്ഞുവീണാലോ കളിയില്‍ തോറ്റതുതന്നെ. നടുപ്പുറത്ത്‌ പന്തു കൊണ്ട്‌ ഏറ്‌ കിട്ടുന്നതിനുമുമ്പ്‌ ചട്ടി അടുക്കിവെയ്‌ക്കാനുള്ള വെപ്രാളത്തിനിടയില്‍ ചട്ടിയുടെ എണ്ണം തെറ്റാനും നിരതെറ്റി മറി ഞ്ഞുവീഴാനും ഒക്കെ സാധ്യതയുണ്ട്‌ എന്നതാണ്‌ ഈ കളിയുടെ ത്രില്‍. ഏതു പ്രതിസന്ധിക്കിട യിലും ഏകാഗ്രത നഷ്‌ടപ്പെടാതെ, പതറാതെ ചുറ്റുപാടും ശ്രദ്ധിച്ച്‌ കൈയടക്കത്തോടുകൂടി പ്രവൃത്തി ചെയ്യുക എന്ന ശേഷിയോടൊപ്പം രസകരവും ആരോഗ്യപരവുമായ ഒരു കളികൂടിയാണ്‌ ചട്ടികളി.
കുടുകുടുകളി : ഇരുചേരികളിലായി തിരിഞ്ഞാണ്‌ ഈ കളി കളി ക്കുക. ഒരു സംഘത്തില്‍പ്പെട്ട കുട്ടിഎതിര്‍സംഘത്തില്‍പ്പെട്ടവരെ ശ്വാസം നിര്‍ത്താതെ `കുടുകുടു' എന്ന്‌ ഉച്ചരിച്ചുകൊണ്ട്‌ ഓടിത്തൊ ടണം. ശ്വാസംവിട്ടാല്‍ കളിപോയി. എന്നാല്‍ ശ്വാസം വിടാതെ മറുസം ഘത്തില്‍പ്പെട്ടവരില്‍ ഒരാളെ തൊട്ടാല്‍ സ്‌പര്‍ശനമേറ്റയാള്‍ കളിയില്‍നിന്നു പുറത്താകും.
കിളിത്തട്ടുകളി : ആണ്‍കുട്ടികളാണ്‌ ഈ കളിയില്‍ ഏര്‍പ്പെടുക. ഇരുസംഘമായി വേണം കളിക്കാന്‍. പന്ത്രണ്ട്‌ (6ײ) കോളങ്ങളുള്ള ഒരു ദീര്‍ഘചതുരം കളിസ്ഥലത്ത്‌ വരയ്‌ക്കും. അതിനുള്ളില്‍ ഒരു കുട്ടി `കിളി'യായി ഓടിക്കളിക്കും. എതിര്‍സംഘ ത്തില്‍പ്പെട്ട നാലോ അഞ്ചോപേര്‍ തട്ടിനുള്ളില്‍ കടന്ന്‌ `കിളി'യായി കളിക്കുന്ന കുട്ടിയുടെ സ്‌പര്‍ശനമേല്‍ക്കാതെ ഓടിക്കളിക്കണം. കിളിത്തട്ടില്‍ (ദീര്‍ഘചതു രത്തില്‍) നിന്ന്‌ കളിക്കാര്‍ രക്ഷപ്പെടുവാന്‍ പുറത്തുചാടിയാല്‍ ചാടുന്നവര്‍ പരാജയപ്പെടും. പുറത്തുക ടന്നവരെ ഉപ്പ്‌ എന്ന്‌ വിളിക്കും. പിന്നെ അടുത്തസംഘം കളിക്കണം. അപ്പോള്‍ കിളിയാകുന്നത്‌ മറുസംഘത്തില്‍പ്പെട്ട കുട്ടിയായിരിക്കും. 

No comments:

Post a Comment