Christmas Exam


Labour India Info World

Thursday, 17 October 2013

Class IX - Malayalam (അടിസ്‌ഥാന പാഠാവലി Unit-2മണ്ടിമണ്ടിക്കരേറുന്നു മോഹവും)Chapter-2.സമുദായങ്ങള്‍ക്ക്‌ ചിലതു ചെയ്യുവാനുണ്ട്‌

ലളിതജീവിതത്തിന്റെ ഉദാത്ത മാതൃക
സുഖസൗകര്യങ്ങളോടുകൂടിയ ഒരു ജീവിതമാണ്‌ ഞാന്‍ ആരംഭിച്ചത്‌. പക്ഷേ ആ പരീക്ഷണം കുറച്ചുകാലം കൊണ്ടുതീര്‍ന്നു. അലക്കുകാരനു കൊടുക്കേണ്ട തുക വളരെ കൂടുതലായിരുന്നു. എന്നു മാത്രമല്ല അയാള്‍ കൃത്യമായി അലക്കിത്തരാത്തതിനാല്‍ രണ്ടുമൂന്നു ഡസന്‍ ഷര്‍ട്ടും കോളറും കൊണ്ടുപോലും മതിയാകാതെയും വന്നു. കോളര്‍ ദിവസവും മാറ്റണമായിരുന്നു. ഷര്‍ട്ട്‌ ദിവസവുമില്ലെങ്കില്‍ ഒന്നിടവിട്ടെങ്കിലും മാറ്റണം. ഇത്‌ ഇരട്ടിച്ചെലവിനു കാണമായി. എനിക്കത്‌ അനാവശ്യമായി തോന്നി. അതുകൊണ്ട്‌ അലക്കാനുള്ള സാധനസാമഗ്രികള്‍ വാങ്ങി. സ്വയം അലക്കി ആ തുക ലാഭിക്കാന്‍ മുതിര്‍ന്നു.

അലക്കുകാരന്റെ അടിമത്തത്തില്‍ നിന്നു ഞാന്‍ മോചിതനായതുപോലെ തന്നെ ക്ഷുരകനെ ആശ്രയിക്കുന്നതും ഒഴിവാക്കി. ഇംഗ്ലണ്ടില്‍ പോകുന്ന എല്ലാവരും അവിടെ വച്ചു ഷേവു ചെയ്യുന്ന വിദ്യയെങ്കിലും പഠിക്കും. പക്ഷേ, ആരും സ്വന്തം മുടിവെട്ടുന്നതു പഠിച്ചതായി എനിക്കറിവില്ല. എനിക്കതും പഠിക്കണമായിരുന്നു. പ്രിട്ടോറിയയിലെ ഒരു ഇംഗീഷ്‌ ക്ഷുരകന്റെയടുത്ത്‌ ഞാനൊരിക്കല്‍ ചെന്നു. എന്റെ മുടി വെട്ടില്ലെന്ന്‌ അയാള്‍ പുച്ഛത്തോടെ പറഞ്ഞു. എനിക്ക്‌ തീര്‍ച്ചയായും വിഷമം തോന്നി. എങ്കിലും ഉടനെ കത്രിക വാങ്ങി കണ്ണാടിയുടെ മുമ്പില്‍ ചെന്നു ഞാന്‍ സ്വയം മുടി മുറിക്കുകയാണുണ്ടായത്‌. മുന്‍വശത്തെ മുടി വെട്ടുന്നതില്‍ ഞാന്‍ ഏറെക്കുറെ വിജയിച്ചു. പക്ഷേ, പിന്നിലേതു വഷളാക്കി. കോടതിയിലെ സുഹൃത്തുക്കള്‍ അതുകണ്ടു കുലുങ്ങിച്ചിരിച്ചു.
(എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -ഗാന്ധിജി) 

Class IX Malayalam(കേരള പാഠാവലി Unit-4. ഭയകൗടില്യലോഭങ്ങള്‍?വളര്‍ക്കില്ലൊരുനാടിനെ) Chapter-2.പുതിയ ആകാശം പഴയ ഭൂമി

ദൃശ്യമാധ്യമരംഗത്തെ സാങ്കേതികമികവ്‌
വാര്‍ത്താശേഖരണ, വിതരണരംഗങ്ങളിലാണ്‌ വളരെയേറെ പുരോഗതി ദൃശ്യമാധ്യമങ്ങളില്‍ വന്നിട്ടുള്ളത്‌. വളരെ ചെറിയ, സൂക്ഷ്‌മമായ ഇലക്‌ട്രോണിക്‌ ക്യാമറകള്‍ സാധാരണ ക്യാമറകള്‍ക്ക്‌ കടന്നുചെല്ലാന്‍ പറ്റാത്ത ഇടങ്ങളില്‍ ചെന്ന്‌ വാര്‍ത്തകള്‍ ശേഖരിക്കുന്നതും അവ വിവാദപരമായ നിലവാരത്തിലേക്ക്‌ എത്തുന്നതും ഇന്ന്‌ സാധാരണമാണ്‌. അവയുടെ ന്യായാ ന്യായങ്ങളിലേക്കും നൈതികതകളിലേക്കും കടക്കാതെ സാങ്കേതികവിദ്യയുടെ മുന്നേറ്റം എത്രമാത്രമാണെന്നത്‌ ശ്രദ്ധേയമായ വസ്‌തുതയാണ്‌. ലോകത്തിന്റെ ഏത്‌ ഓണംകേറാമൂലയില്‍ നിന്നും ഇത്തരം ക്യാമറകളും ഉപഗ്രഹ ടെലിഫോണുകളും ഉപയോഗിച്ച്‌ തല്‍സമയം വാര്‍ത്താ ദൃശ്യ ങ്ങളെത്തിക്കാന്‍ കഴിയുന്നുണ്ട്‌. മൊബൈല്‍ ടെലിഫോണിലൂടെയും ദൃശ്യങ്ങള്‍ കാണാന്‍ പറ്റുന്നതരത്തിലുള്ള സെല്‍ഫോണ്‍ ടെലിവിഷനും നിലവില്‍ വന്നു കഴിഞ്ഞു. സെല്‍ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേകതരം പരിപാടികള്‍, സമയദൈര്‍ഘ്യം കുറഞ്ഞ വൈവിധ്യമുള്ളവ നിര്‍മിക്കാനും അവയില്‍ പരസ്യങ്ങള്‍ ചേര്‍ക്കുന്നതിനുമുള്ള മത്‌സരം തുടങ്ങിക്കഴിഞ്ഞു. ടെലിഫോണ്‍ ലൈനുകളില്‍ കൂടി ടെലിവിഷനും ഇന്റര്‍നെറ്റും ടെലിഫോണും റേഡിയോയും വീടുകളിലെത്തുന്ന കണ്‍വേര്‍ഷന്‍ ടെക്‌നോളജിയും നടപ്പിലായിക്കഴിഞ്ഞു. ഈ പരസ്‌പരബന്ധപ്പെടല്‍ ശേഷിയുള്ള സംവിധാനത്തിലൂടെ ബാങ്കിംഗ്‌, ഷോപ്പിംഗ്‌ തുടങ്ങിയ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയും.
(ടെലിവിഷനും സമൂഹവും-കെ. കുഞ്ഞിക്കൃഷ്‌ണന്‍) 

Wednesday, 21 August 2013

Class V Malayalam അടിസ്ഥാനപാഠാവലി Unit-II മായുന്ന ഭംഗികള്‍ Chapter-2.ഒരു നഗരം

Class V Malayalam

Class V Malayalam അടിസ്ഥാനപാഠാവലി Unit-II മായുന്ന ഭംഗികള്‍ Chapter-1.പൂമ്പാറ്റയോട്‌

V Malayalam

Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-2.പൂക്കാലം

Class V Malayalam

Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-3.മടക്കം

Class V Malayalam 

Class V Malayalam കേരളപാഠാവലി Unit-III വിത്തും കൈക്കോട്ടും Chapter-1. ഞാറ്റുകിളി

Class V Malayalam 

Wednesday, 17 July 2013

Class VII Malayalam കേരളപാഠാവലി Unit-II അതിനുമപ്പുറം

ഹിരോടാഡയ്‌ക്ക്‌ വൈകല്യമില്ല!
ശാരീരികവും മാനസികവുമായ പരാധീനത അനുഭവിക്കുന്നവരെ സമൂഹത്തിന്‌ എങ്ങനെയെല്ലാം പിന്തുണയ്‌ക്കാനാവും എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ ഹിരോടാഡയുടെ ജീവിതം. ഹിരോടാഡയെക്കുറിച്ച്‌ നിങ്ങള്‍ക്കറിയേണ്ടേ? താഴെക്കൊടുത്തിരിക്കുന്ന കുറിപ്പ്‌ വായിക്കൂ:
കൈയും കാലുമില്ലാതെ ഭൂമിയില്‍ പിറന്നുവീണു. ഇല്ലാത്ത കൈകള്‍ കൊണ്ട്‌ എഴുതി; കാണാത്ത കാലുകൊണ്ട്‌ കളിച്ചു. ആള്‍ ഇപ്പോള്‍ ജപ്പാനിലെ ഷില്‍ജുക്കു എലിമെന്ററി സ്‌കൂളിലെ മുഴുവന്‍സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അത്ഭുതപ്പെടേണ്ട. ജപ്പാനില്‍ വലിയൊരു താരമാണ്‌ ഹിരോടാഡ. സുന്ദരനാണ്‌, കായികതാരമാണ്‌, കളിയെഴുത്തുകാരനാണ്‌ അദ്ദേഹം. നിറപ്പകിട്ടാര്‍ന്ന ഡിസൈന്‍ ഷര്‍ട്ട്‌ ധരിച്ച്‌ സദാ ഉൗര്‍ജ്ജസ്വലനായ ഹിരോടാഡ, നാല്‍പ്പത്തഞ്ചുലക്ഷം കോപ്പി വിറ്റഴിഞ്ഞ `എല്ലാം തികഞ്ഞവര്‍ ആരുമില്ല' എന്ന അനുഭവക്കുറിപ്പുകളുടെ രചയിതാവുമാണ്‌.


ജനിച്ചുവീഴുമ്പോഴേ കൈയും കാലുമില്ലായിരുന്ന കുഞ്ഞിനെ, പ്രതികരണമെന്താവുമെന്ന പേടികൊണ്ട്‌ അമ്മയെ കാണിച്ചത്‌ ഒരു മാസത്തിനുശേഷമാണ്‌. പക്ഷേ മകന്റെ ഓമനത്തം തിരിച്ചറിഞ്ഞ്‌ അമ്മ സന്തോഷിക്കുകയാണു ചെയ്‌തത്‌. മാതാപിതാക്കള്‍ കൊച്ചു ഹിരോടാഡയെ സാധാരണസ്‌കൂളില്‍ സാധാരണ വിദ്യാര്‍ത്ഥിയായി പഠിപ്പിച്ചു. ചക്രക്കസേരയില്‍ സ്‌കൂളിലെത്തിയ അവനെ, സ്വന്തമായി ചക്രക്കസേരയില്ലാത്ത മറ്റു കുട്ടികള്‍ അസൂയയോടെ നോക്കി നിന്നു. അതവനില്‍ ആത്മവിശ്വാസം വളര്‍ത്തി. കൈകള്‍ക്കു പകരമുളള മാംസപിണ്‌ഡത്തിനും താടിക്കുമിടയില്‍ പെന്‍സിലും പേനയും വച്ച്‌ എഴുതിയ ഹിരോടാഡ പാത്രത്തില്‍ ഘടിപ്പിച്ച പ്രത്യേക സ്‌പൂണുകൊണ്ട്‌ ഭക്ഷണം കഴിച്ചു. നിലത്തുരുണ്ടും മറിഞ്ഞും ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചു. കൂട്ടുകാര്‍ അവനുവേണ്ടി കളിയുടെ നിയമങ്ങള്‍ മാറ്റിയെഴുതി. കളിയിലെ മികവ്‌ അവനെ കളിയെഴുത്തിലേക്കു തിരിച്ചു. ടെലിവിഷന്‍ പരിപാടികളുടെ അവതാരകനുമായി.
ഹിരോടാഡയുടെ വിജയം ജപ്പാന്‍കാര്‍ക്ക്‌ വികലാംഗരോടുളള മനോഭാവം തന്നെ മാറ്റിയെടുത്തു. വാഹനങ്ങളില്‍, ശൗചാലയങ്ങളില്‍, വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം വികലാംഗര്‍ക്കായുളള പ്രത്യേക സൗകര്യങ്ങള്‍ അവര്‍ ഒരുക്കി. മനസ്സിനെ ബാധിക്കാത്ത വൈകല്യവുമായി വിജയിച്ച്‌ നിവര്‍ന്നു നില്‍ക്കുകയാണു ഹിരോടാഡ ഒട്ടോടാകെ.