വിദൂഷകന്‍
സംസ്‌കൃതനാടകങ്ങളില്‍ നായകന്റെ ചങ്ങാതിയായി വരുന്ന കഥാപാത്രമാണ് വിദൂഷകന്‍. രാജാവിനെ വിനോദിപ്പിക്ക ലാണ് വിദൂഷകന്റെ ദൗത്യം.
കൂടിയാട്ടത്തിലെ വിദൂഷകന്‍
സുഭദ്രാധനഞ്‌ജയം നാലാം ദിവസമാണ് വിദൂഷകന്റെ പുറപ്പാട്. ആദ്യം അണിയറയില്‍ നിന്ന്
`ഭോ ഭോ ഭയവന്തോ മഹേസിണോ
ഭിക്‌ഖം ദേധ ഭിക്‌ഖം ദേധ'
എന്ന പ്രാകൃതവാക്യം പറയുന്നതു കേള്‍ക്കാം. താമസമുണ്ടാവില്ല, നല്ലൊരു വിദൂഷകവേഷം ഒരു ചെറിയ നാക്കിലകൊണ്ട് കുമ്പിള്‍ കുത്തിപ്പിടിച്ചു താണുകിഴിഞ്ഞ് ഭിക്ഷ ചോദിച്ചുകൊണ്ട് അരങ്ങത്തു പ്രവേശിക്കും. മുഖത്തും മാറത്തും കൈകളിന്മേലും അരിമാവുപൂശി, നെറ്റി, മൂക്ക്, കവിള്‍, താടി, മാറ്, കൈകള്‍ ഇവിടെയെല്ലാം ചുവന്ന പൊട്ടുകള്‍ തൊട്ട് , കണ്‍പോളയടക്കം മഷിയെഴുതി വാലിട്ട്, മേല്‍ക്കൊമ്പും കീഴ്‌ക്കൊമ്പുമായി മീശവച്ച്, കുടുമ, വാസികം, പീലിപ്പട്ടം, ചെവിപ്പൂവ് ഇവ ധരിച്ച്, ചെവികളിലൊന്നില്‍ തെച്ചിമാലയും മറ്റതില്‍ വെറ്റിലച്ചുരുളുമണിഞ്ഞ്, മാറ്റുമടക്കി പൃഷ്‌ഠം കനപ്പിച്ചുടുത്ത്, കടിസൂത്രംകെട്ടി, ഉത്തരീയവുമായി ഹാസ്യരസം തുളുമ്പുന്ന നല്ലൊരു വിദൂഷകവേഷം! രംഗത്തു മുഴുവന്‍ പര്‍ണശാലകളാണെന്ന സങ്കല്‍പ്പത്തില്‍ ഓരോ ഭാഗത്തും ചെന്നു മാറിമാറി ഭിക്ഷ യാചിക്കലും ഒന്നും കിട്ടാതെ നിരാശനാവലുമാണ് ആദ്യം. പിന്നെ ആ നടന്‍ `ചാരി' എന്നു പറയുന്ന ഒരുതരം നൃത്തമാടി വിദൂഷകസ്‌തോഭം നടിക്കാന്‍ തുടങ്ങുന്നു. എന്തോ വായിലിട്ടുപോക്കിത്തിന്നുന്നതായി നടിക്കുക, പൂണൂല്‍ തുടയ്‌ക്കുക, കുടുമ വേര്‍പെടുത്തുക, ഉത്തരീയം മടക്കിപ്പിഴിഞ്ഞു സര്‍വാംഗം വീശുക, ഇങ്ങനെ ചിലത് കാണിച്ച് ഉത്തരീയാന്തംകൊണ്ട് മുഖം മറച്ചുപിടിച്ചു പരമ്പരയാ ചെയ്‌തു വരാറുള്ള ജപം നിര്‍വഹിച്ചുകഴിഞ്ഞാല്‍പ്പിന്നെ `തസ്‌മൈ നമ: കര്‍മണേ' എന്നു തുടങ്ങുകയായി. `ബ്രഹ്മ യേനാ കുലാലവന്നിയമിതാ: എന്ന പദ്യത്തിന്റെ അര്‍ത്ഥം വിസ്‌തരിച്ചു വ്യാഖ്യാനിക്കലാണ് ആദ്യത്തെ ചടങ്ങ്. മലയാളത്തില്‍ തന്നെയാണ് വിദൂഷകന്റെ വ്യാഖ്യാനമെല്ലാം. കൂടിയാട്ടത്തില്‍ വിദൂഷകന്‍ മാത്രമേ മലയാളം സംസാരിക്കുന്നതായിട്ടുള്ളൂ. നായകന്റെ ഭാഷ സംസ്‌കൃതവും നായികയുടേതു പ്രാകൃതവുമാണ്.

No comments:
Post a Comment