ലളിതജീവിതത്തിന്റെ ഉദാത്ത മാതൃക
സുഖസൗകര്യങ്ങളോടുകൂടിയ ഒരു ജീവിതമാണ് ഞാന്‍ ആരംഭിച്ചത്. പക്ഷേ ആ പരീക്ഷണം കുറച്ചുകാലം കൊണ്ടുതീര്‍ന്നു. അലക്കുകാരനു കൊടുക്കേണ്ട തുക വളരെ കൂടുതലായിരുന്നു. എന്നു മാത്രമല്ല അയാള്‍ കൃത്യമായി അലക്കിത്തരാത്തതിനാല്‍ രണ്ടുമൂന്നു ഡസന്‍ ഷര്‍ട്ടും കോളറും കൊണ്ടുപോലും മതിയാകാതെയും വന്നു. കോളര്‍ ദിവസവും മാറ്റണമായിരുന്നു. ഷര്‍ട്ട് ദിവസവുമില്ലെങ്കില്‍ ഒന്നിടവിട്ടെങ്കിലും മാറ്റണം. ഇത് ഇരട്ടിച്ചെലവിനു കാണമായി. എനിക്കത് അനാവശ്യമായി തോന്നി. അതുകൊണ്ട് അലക്കാനുള്ള സാധനസാമഗ്രികള്‍ വാങ്ങി. സ്വയം അലക്കി ആ തുക ലാഭിക്കാന്‍ മുതിര്‍ന്നു.
അലക്കുകാരന്റെ അടിമത്തത്തില്‍ നിന്നു ഞാന്‍ മോചിതനായതുപോലെ തന്നെ ക്ഷുരകനെ ആശ്രയിക്കുന്നതും ഒഴിവാക്കി. ഇംഗ്ലണ്ടില്‍ പോകുന്ന എല്ലാവരും അവിടെ വച്ചു ഷേവു ചെയ്യുന്ന വിദ്യയെങ്കിലും പഠിക്കും. പക്ഷേ, ആരും സ്വന്തം മുടിവെട്ടുന്നതു പഠിച്ചതായി എനിക്കറിവില്ല. എനിക്കതും പഠിക്കണമായിരുന്നു. പ്രിട്ടോറിയയിലെ ഒരു ഇംഗീഷ് ക്ഷുരകന്റെയടുത്ത് ഞാനൊരിക്കല്‍ ചെന്നു. എന്റെ മുടി വെട്ടില്ലെന്ന് അയാള്‍ പുച്ഛത്തോടെ പറഞ്ഞു. എനിക്ക് തീര്‍ച്ചയായും വിഷമം തോന്നി. എങ്കിലും ഉടനെ കത്രിക വാങ്ങി കണ്ണാടിയുടെ മുമ്പില്‍ ചെന്നു ഞാന്‍ സ്വയം മുടി മുറിക്കുകയാണുണ്ടായത്. മുന്‍വശത്തെ മുടി വെട്ടുന്നതില്‍ ഞാന്‍ ഏറെക്കുറെ വിജയിച്ചു. പക്ഷേ, പിന്നിലേതു വഷളാക്കി. കോടതിയിലെ സുഹൃത്തുക്കള്‍ അതുകണ്ടു കുലുങ്ങിച്ചിരിച്ചു.
(എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ -ഗാന്ധിജി)